??? ????????? ??????? ????????????? ????? ????????? ???????????? ??????? ????

തൃശൂർ ഫോക്കസ്​ എൻജിനീയറിങ്​ കോളജി​െൻറ പഠനയാത്ര ദുബൈയിൽ 

ദുബൈ: തൃ​ശൂർ പൂമലയിൽ പ്രവൃത്തിക്കുന്ന ഫോക്കസ്​ എൻജിനീയറിങ്​ കോളജ്​ വിദ്യാർഥികൾ പഠനയാത്രയുടെ ഭാഗമായി യു.എ.ഇയിൽ എത്തി. 
വിദ്യാർഥികൾക്ക്​ അത്യാധുനിക  സാ​േങ്കതിക വിദ്യകൾ നേരിൽ കണ്ടു മനസിലാക്കുന്നതിനും അന്താരാഷ്​ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ്​  യു.എ.ഇയിലേക്ക്​ പഠന യാത്ര സംഘടിപ്പിച്ചത്​.

സിവിൽ, ഇലക്​ട്രിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്​, ഇലക്​ട്രോണിക്​സ്​  ശാഖകളിൽ പഠനത്തിൽ മികവ്​ തെളിയിച്ചവരാണ്​​​ അഞ്ച്​ ദിവസത്തെ സൗജന്യ പര്യടനത്തിലുള്ളത്​​. എണ്ണക്കമ്പനികൾ, പൈപ്പ്​ നിർമാണ ​ കമ്പനികൾ, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ, റാക്​ സെറാമിക്​സ്​, എസ്​.കെ. സിമൻറ്​ തുടങ്ങിയ കമ്പനികളിൽ വിദ്യാർഥികൾ സന്ദർശിച്ചു.  അവസാന ദിവസം ഗയാത്തി നിർമാണ കമ്പനിയിൽ സംഘടിപ്പിച്ച ശില്​പശാലക്കും സെമിനാറിനും വിദഗ്​ധർ നേതൃത്വം നൽകി. 

Tags:    
News Summary - focus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.