ദുബൈ: ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജെറ്റ്സ്യൂട്ട് റേസിങ് ബുധനാഴ്ച നടക്കും. ദുബൈ ഹാർബറിനും സ്കൈഡൈവിനും ഇടയിലുള്ള സ്ഥലത്താണ് റേസിങ് സംഘടിപ്പിക്കുന്നത്. എയർക്രാഫ്റ്റിന്റെ സഹായമില്ലാതെ ജെറ്റ് കൊണ്ട് നിർമിച്ച സ്യൂട്ട് ഉപയോഗിച്ച് മത്സരാർഥികൾ വായുവിൽ ഉയർന്ന് പറക്കുന്നതാണ് മത്സരം. യു.എ.ഇയുടെ പറക്കും മനുഷ്യൻ എന്നറിയപ്പെടുന്ന അഹമ്മദ് അൽ ശെഹി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള എട്ടു പേർ മത്സരത്തിൽ പങ്കെടുക്കും. ജെറ്റ് സ്യൂട്ടുകൾ നിർമിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസുമായി ചേർന്നാണ് ദുബൈ സ്പോർട്സ് കൗൺസിൽ ലോകത്താദ്യമായി ജെറ്റ്സ്യൂട്ട് മത്സരം സംഘടിപ്പിക്കുന്നത്. ദുബൈ ബോട്ട് ഷോയുടെ ഭാഗമായാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.