അബൂദബി: ന്യൂഡൽഹിയിൽനിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയർവേസ് വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് മസ്കത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഇത്തിഹാദ് അധികൃതരാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതാണ് നടപടിക്ക് കാരണമെന്നും വിമാനക്കമ്പനി അറിയിച്ചു.
ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഇ.വൈ 213 വിമാനമാണ് ഒമാൻ തലസ്ഥാനത്തേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യങ്ങളും എയർലൈൻസിന്റെ മുൻഗണനയാണെന്ന് ഇത്തിഹാദ് എയർവേസ് പ്രസ്താവനയിൽ പറഞ്ഞു. നടപടി മൂലമുണ്ടായ അസൗകര്യങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.