ദുബൈ: നഗരത്തിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 29 മുതൽ ഈ റൂട്ടുകളിൽ സർവിസ് ആരംഭിക്കും. ഇതോടൊപ്പം നിലവിലെ ഒമ്പത് റൂട്ടുകളിൽ സർവിസ് പരിഷ്കരിച്ചതായും റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
പുതിയ ബസ് റൂട്ടുകൾ
റൂട്ട് 31: ഔട്ട്സോഴ്സ് സിറ്റി- സിലിക്കൺ ഒയാസിസ് (തിരക്കേറിയ സമയത്ത് ഓരോ 20 മിനിറ്റിലും സർവിസ്)
റൂട്ട് 62 എ: ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ-ഖിസൈസ് മെട്രോ സ്റ്റേഷൻ
റൂട്ട് 62 ബി: ഖിസൈസ് മെട്രോ സ്റ്റേഷൻ- റാസൽഖോർ സമാരി റെസിഡൻസ് (തിരക്കേറിയ സമയത്ത് ഓരോ അരമണിക്കൂറിലും സർവിസ്).
റൂട്ട് എഫ് 26എ: ഓൺപാസിവ് ബസ് സ്റ്റേഷൻ- അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ
റൂട്ട് എക്സ് 91: അൽഗുബൈബ ബസ് സ്റ്റേഷൻ- ജബൽ അലി ബസ് സ്റ്റേഷൻ (ഇത് എക്സ്പ്രസ് സർവിസിന് സമാനമായിരിക്കും. റൂട്ട് 91 പോലെ പുതിയ സർവിസിന് ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാവില്ല)
പരിഷ്കരിക്കുന്ന ബസ് റൂട്ടുകൾ
റൂട്ട് 7: അൽഖൂസ് ബസ് സ്റ്റേഷനും സത്വ ബസ് സ്റ്റേഷനുമിടയിലെ നിലവിലെ സർക്കുലാർ സർവിസ് ഇരു ദിശയിലേക്കുമുള്ള സർവിസാക്കി മാറ്റും
റൂട്ട് 91: അൽഗുബൈബ സ്റ്റേഷനിൽനിന്ന് ബിസിനസ് ബസ് സ്റ്റേഷനിലേക്കുള്ള സർവിസായി ചുരുക്കും
റൂട്ട് എഫ് 62: എമിറേറ്റ്സ് മെട്രോ സ്റ്റേഷനും നാദൽ ഹമറിനുമിടയിൽ ഇരു ദിശയിലേക്കും നടത്തുന്ന സർവിസായി പരിഷ്കരിക്കും
റൂട്ട് 77: ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനും ഗർഹൂദിനുമിടയിൽ ഇരു ദിശയിലേക്കുമുള്ള സർവിസാക്കി പരിഷ്കരിക്കും
റൂട്ട് എക്സ് 25: കറാമ ബസ് സ്റ്റേഷനും ദുബൈ സിലിക്കൺ ഒയാസിസിനുമിടയിലെ സർവിസായി ചുരുക്കും
റൂട്ട് 50: ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷനും ബിസിനസ് ബേ സ്റ്റേഷനുമിടയിലെ ഈ സർവിസ് ഇനി മുതൽ ഔട്ട്സോഴ്സ് സിറ്റി വഴി കടന്നുപോവില്ല
റൂട്ട് 21 എ: അൽഖൂസ് മെട്രോ സ്റ്റേഷനും അൽഗുബൈബ സ്റ്റേഷനുമിടയിലെ സർവിസാക്കി ചുരുക്കും
റൂട്ട് 21 ബി: അൽഗുബൈബ സ്റ്റേഷനും അൽഖൂസ് സ്റ്റേഷനുമിടയിലെ സർവിസാക്കി ചുരുക്കും
റൂട്ട് ജെ 01: ജുമൈറ വില്ലേജ് സർക്കിളിനകത്തെ സർവിസാക്കി പരിഷ്കരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.