ജു​മൈ​റ ബീ​ച്ച്​​ ഹി​ൽ​സി​ൽ ആ​രം​ഭി​ച്ച ഡി​സ്​​ട്രി​ക്റ്റ്​ കൂ​ളി​ങ്​ പ്ലാ​ന്‍റി​ന്‍റെ ഒ​ന്നാം​ഘ​ട്ടം ഉ​ദ്​​ഘാ​ട​നം

സി.​ഇ.​ഒ അ​ഹ​മ്മ​ദ്​ ബി​ൻ ഷ​ഫ​ർ നി​ർ​വ​ഹി​ക്കു​ന്നു

ഡി​സ്​​ട്രി​ക്റ്റ് കൂ​ളി​ങ്​ പ്ലാ​ന്‍റി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ദു​ബൈ: ജു​മൈ​റ ബീ​ച്ച്​​ ഹി​ൽ​സി​ൽ ആ​രം​ഭി​ച്ച കേ​ന്ദ്രീ​കൃ​ത കൂ​ളി​ങ്​ സം​വി​ധാ​ന​മാ​യ ഡി​സ്​​ട്രി​ക്റ്റ്​ കൂ​ളി​ങ്​ പ്ലാ​ന്‍റി​ന്‍റെ ഒ​ന്നാം ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ എ​മി​റേ​റ്റ്​​സ്​ സെ​ൻ​ട്ര​ൽ കൂ​ളി​ങ്​ സി​സ്റ്റം​സ്​ കോ​ർ​പ​റേ​ഷ​ൻ (എം​പ​വ​ർ). ജു​മൈ​റ​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പ്ര​ധാ​ന റെ​സി​ഡ​ൻ​റ്സ്, ടൂ​റി​സ്റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ശീ​തീ​ക​ര​ണ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കും എ​യ​ർ ക​ണ്ടീ​ഷ​ൻ എ​ത്തി​ക്കാ​നാ​യു​ള്ള കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ മു​ഴു​വ​ൻ ഘ​ട്ട​വും പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ പ്ലാ​ന്‍റി​ന്‍റെ ശേ​ഷി 48,000 റെ​ഫ്രി​ജ​റേ​ഷ​ൻ ട​ൺ ആ​യി ഉ​യ​രും.

എ​മി​റേ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ളാ​യ ബു​ർ​ജു​ൽ അ​റ​ബ്, ജു​മൈ​റ ബീ​ച്ച്​ ഹോ​ട്ട​ൽ, മ​ർ​സ അ​ൽ അ​റ​ബ്, മ​ദീ​ന​ത്ത്​ ജു​മൈ​റ ലി​വി​ങ്, ജു​മൈ​റ അ​ൽ ന​സീം ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എ​യ​ർ ക​ണ്ടീ​ഷ​ൻ എ​ത്തി​ക്കാ​ൻ പ​ദ്ധ​തി​വ​ഴി സാ​ധി​ക്കും. ഭാ​വി​യി​ൽ സൂ​ക്ക്​ മ​ദീ​ന​ത്ത്​ ജു​മൈ​റ, ജു​മൈ​റ അ​ൽ ഖ​സ​ർ ഹോ​ട്ട​ൽ, ജു​മൈ​റ മി​ന സ​ലാം ഹോ​ട്ട​ൽ പ​ദ്ധ​തി​ക​ൾ​ക്കും എ​യ​ർ ക​ണ്ടീ​ഷ​ൻ എ​ത്തി​ക്കാ​നാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ജു​മൈ​റ ബീ​ച്ച് ഹി​ൽ​സ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം. കൂ​ടാ​തെ, സു​സ്ഥി​ര ഹ​രി​ത​നി​ർ​മാ​ണ​രീ​തി​ക​ളും ദു​ബൈ​യി​ലെ ഏ​റ്റ​വും പു​തി​യ ന​ഗ​ര​വി​ക​സ​ന പ്ര​വ​ണ​ത​ക​ളും പ​ദ്ധ​തി​യി​ൽ സം​യോ​ജി​പ്പി​ച്ച​താ​യി എം​പ​വ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഭാ​വി​യി​ൽ എം​പ​വ​ർ അ​തി​ന്‍റെ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന്​ ആ​ദ്യ​ഘ​ട്ട ഉ​ദ്​​ഘാ​ട​ന വേ​ള​യി​ൽ സി.​ഇ.​ഒ അ​ഹ​മ്മ​ദ്​ ബി​ൻ ഷ​ഫ​ർ പ​റ​ഞ്ഞു. പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലും എ​യ​ർ​ക​ണ്ടീ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കി വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. എ​മി​റേ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സ്റ്റ്, റെ​സി​ഡ​ൻ​ഷ്യ​ൽ പ്ര​ദേ​ശ​മാ​ണ്​ ജു​മൈ​റ. അ​വി​ടെ ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള കൂ​ളി​ങ്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - first phase of District Cooling Plant started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.