കോക് സ്റ്റുഡിയോ ദുബൈയിലെ ആദ്യ ലൈവ് പരിപാടി ഒക്ടോബറിൽ

ദുബൈ: ലോകപ്രശസ്ത സംഗീത ട്രൂപ്പായ കോക് സ്റ്റുഡിയോയുടെ ലൈവ് പരിപാടി ഒക്ടോബർ 14ന് നടക്കും.

ആദ്യമായാണ് ദുബൈയിൽ സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഹിറ്റായ കോക് സ്റ്റുഡിയോയുടെ ലൈവ് പരിപാടിക്ക് വേദിയൊരുങ്ങുന്നത്.

കൊക്കക്കോള കരേനയിലാണ് സംഗീതക്കച്ചേരിക്ക് അരങ്ങൊരുങ്ങുന്നത്. ആഗസ്റ്റിലാണ് പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിക്കുക.

അതിനു മുമ്പുതന്നെ പ്രീ ടിക്കറ്റ് സെയിലിന് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ഇന്ത്യയിലെയും പാകിസ്താനിലെയും നിരവധി ഗായകരെ അണിനിരത്തി കോക് സ്റ്റുഡിയോ നിർമിച്ച ആൽബങ്ങൾ ലോകപ്രശസ്തമാണ്.

നിരവധി ലോകോത്തര വേദികളിൽ ലൈവ് പരിപാടികളുമായും കോക് സ്റ്റുഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - First live event at Coke Studio Dubai in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.