എലിയെ പേടിച്ചില്ലെങ്കിൽ വില്ല ചുടും

ഷാർജ: തലവേദന സൃഷ്​ടിക്കുന്ന തീ പിടിത്ത അപകടങ്ങളുടെ മുഖ്യവില്ലനെ കണ്ടെത്തി-എലികൾ.  വൈദ്യുതി കേബിളുകളും വയറുകളും ഗ്യാസ്​ സിലണ്ടർ ട്യൂബുകളും കടിച്ചു മുറിച്ചിടുന്ന ഇവരെ സൂക്ഷിക്കുക തന്നെ വേണമെന്ന്​ പൊലീസ്​ ഫോറൻസിക്​ വിഭാഗം നിർദേശിക്കുന്നു. എലി ശല്യം ശ്രദ്ധയിൽപ്പെട്ടാലുടൻ ഇല്ലാതാക്കാനുള്ള വഴി തേടണം. വീട്ടുകാരുടെ നി​യന്ത്രണത്തിലൊതുങ്ങാത്തത്ര രൂക്ഷമാണെങ്കിൽ നഗരസഭയിൽ അറിയിക്കണമെന്നും ഷാർജ ഫോറൻസിക്​ ലാബോറട്ടറിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെ തീപിടിത്ത അപകടങ്ങൾ പരിശോധിക്കുന്ന വിദഗ്​ധനായ കേണൽ ആദിൽ അൽ മസ്​മി  നിർദേശിച്ചു.  ഇൗയിലെ വില്ലകളിലും വീടുകളിലുമുണ്ടായ അപകടങ്ങൾ ഭൂരിഭാഗവും അശ്രദ്ധയും അറിവില്ലായ്​മയും മൂലം സംഭവിച്ചവയാണ്​.   സുഗന്ധം പുകക്കുന്ന തിരികൾ അലമാരകളിലും കർട്ടനുകൾക്ക്​ സമീപവും വെച്ചതും നിലവാരം കുറഞ്ഞ പവർകോഡുകൾ ഉപയോഗിച്ചതും ചൂടു പിടിക്കുന്ന സ്​ഥലങ്ങളിൽ വയറുകളും ഇലക്​ട്രിക്​ കോഡുകളും സൂക്ഷിക്കുന്നതുമെല്ലാം അപകടം വരുത്തിവെക്കുന്നുണ്ട്​.  

ഇസ്​തിരിപ്പെട്ടി പ്ലഗ്​ കുത്തി ഒാൺ ചെയ്​തു വെച്ചതാണ്​ ഇൗയിടെയുണ്ടായ മറ്റൊരു അപകടത്തിനു കാരണം. വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കാത്ത അവസരങ്ങളിൽ ഒാപ്പറേറ്റിങ്​ മോഡിൽ സൂക്ഷിക്കുന്നതും അപകടം വരുത്തും. യൂനിറ്റിനകത്ത്​ ജലം ബാഷ്​പീകരിക്കാനും സുരക്ഷാ വാൽവ്​ ഇല്ലെങ്കിൽ പൊട്ടിത്തെറിക്കാനും ഇടയുണ്ട്​. എയർ കണ്ടീഷനറുകളും സൂക്ഷിച്ച്​ ഉപയോഗിച്ചില്ലെങ്കിൽ തണുപ്പിനു പകരം തീ നൽകും.  ഇലക്​ട്രിക്​ കേബിളുകളുടെ ഒാവർ ലോഡിങ്​ ഷോർട്ട്​ സർക്യുട്ടിനും തീ പിടിത്തത്തിനും വഴിവെക്കും.  ഉപകരങ്ങൾ യഥാ സമയം പരി​േശാധിച്ച്​ കേടുപാടുകൾ തീർക്കുകയും വയറിങ്​ ശരിയെന്ന്​ ഉറപ്പുവരുത്തുകയും ചെയ്​താൽ വീടുകളിലെ തീ പിടിത്ത ദുരന്തങ്ങൾ ഒരു പരിധി വരെ തടയാനാവും. 

Tags:    
News Summary - fire problem uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.