യു.എ.ഇയിൽ മത വിദ്വേഷം പ്രചരിപ്പിച്ചാൽ നാല്​ കോടി വരെ പിഴ; വിദ്വേഷ പ്രസംഗത്തിന്​ ഒരു കോടി പിഴയും അഞ്ച്​ വർഷം തടവും

ദുബൈ: യു.എ.ഇയിൽ മതങ്ങളെ അവഹേളിക്കുകയോ, അസഹിഷ്​ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്​താൽ രണ്ടര ലക്ഷം ദിർഹം മുതൽ (50 ലക്ഷം രൂപ) 20 ലക്ഷം ദിർഹം വരെ (നാല്​ കോടി രൂപ) പിഴയീടാക്കുമെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ മുന്നറിയിപ്പ്​ നൽകിയത്​. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയാൽ അഞ്ച്​ ലക്ഷം ദിർഹം (ഒരു കോടി) പിഴയും അഞ്ച്​ വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്​. ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്​തുക്കളേയോ പുണ്യഗ്രന്ഥങ്ങളെയോ അവഹേളിക്കു​േയാ നശിപ്പിക്കുകയോ ചെയ്യുന്നത്​ ക്രിമിനൽ കുറ്റമാണ്​.

ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ് കാണിക്കുക തുടങ്ങിയവയും കുറ്റകരമാണ്​. മത ചടങ്ങുകളെ അക്രമത്തിലൂടെയോ ഭീഷണികളിലൂടെയോ തടസപ്പെടുത്തുന്നതും കുറ്റകരമാണ്. പുണ്യഗ്രന്ഥങ്ങളെ അപമാനിക്കുന്നതും നശിപ്പിക്കുന്നതും വികൃതമാക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്​.

ആരാധനാലയങ്ങളുടെയും ശ്‍മശാനങ്ങളുടെയും പവിത്രതക്ക് കളങ്കമുണ്ടാക്കുക, നാശ നഷ്​ടം വരുത്തുക തുടങ്ങിയവയും ഗുരുതര കുറ്റങ്ങളാണെന്ന്​ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Fines of up to Rs 40 million for spreading religious hatred in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.