അബൂദബി: റോഡിൽ വേഗത കുറഞ്ഞാലും പിഴ ഈടാക്കാനുള്ള തീരുമാനവുമായി അബൂദബി പൊലീസ്. അബൂദബി ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിലെ രണ്ട് വരികളിലാണ് ശരാശരി വേഗത 120 കിലോമീറ്ററായി നിശ്ചയിച്ചത്. നിയമം പാലിക്കാത്തവർക്ക് 400 ദിർഹമാണ് പിഴ. ഏപ്രിൽ ഒന്ന് മുതൽ സംവിധാനം നിലവിൽ വരും.
നിയമം പാലിക്കാത്തവർക്ക് ഏപ്രിൽ ഒന്ന് മുതൽ മുന്നറിയിപ്പ് നൽകും. മെയ് ഒന്ന് മുതൽ പിഴയീടാക്കും. ഇടതുവശത്ത് നിന്ന് ആദ്യത്തെ രണ്ട് ലൈനുകളിലാണ് ശരാശരി വേഗത 120 കിലോമീറ്ററാക്കിയത്. ഭാരവാഹനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വലതുവശത്തെ ലൈനിലും വലതുവശത്തെ രണ്ടാമത്തെ ലൈനിലും ഈ നിയമം ബാധകമല്ല. എല്ലാ ലൈനുകളിലും പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കും.
വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് വേഗപരിധി നിശ്ചയിക്കുന്നതെന്നും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ വലതു പാത തെരഞ്ഞെടുക്കണമെന്നും അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ മേജർ ജനറൽ അഹ്ദമ് അൽ മുഹൈരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.