ദുബൈ: 2021 ഫെബ്രുവരിയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങളിൽ ചുമതല വഹിക്കുന്ന റഫറിമാരുടെ പേരുകൾ ഫിഫ റഫറി കമ്മിറ്റി പ്രഖ്യാപിച്ചു. ഇമാറാത്തി റഫറി മുഹമ്മദ് അബ്ദുല്ല ഹസൻ, അസിസ്റ്റൻറ് റഫറിമാരായ മുഹമ്മദ് അൽ ഹമ്മദി, ഹസൻ അൽ മിഹ്റി എന്നിവരടങ്ങുന്ന ഏഴ് വിഡിയോ അസിസ്റ്റൻറ് റഫറിമാരെ (വി.എ.ആർ) കൂടാതെ ഏഴു റഫറിമാരെയും 12 അസിസ്റ്റൻറ് റഫറിമാരെയും തിരഞ്ഞെടുത്തതായി കമ്മിറ്റി അറിയിച്ചു.
ബ്രസീലിയൻ എഡിന അൽവിസ് ബാറ്റിസ്റ്റയുടെ നേതൃത്വത്തിൽ ക്ലബ് ലോകകപ്പ് മത്സരങ്ങളിൽ റഫറിമാരുടെ ഒരു സംഘം പങ്കെടുക്കും. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ തുടങ്ങിയ ട്രെൻഡ് അനുസരിച്ചാണിത്. സ്വിസ് റഫറി എസ്തർ സ്റ്റൗബ്ലി ഒരു മത്സരത്തിലും 2019ൽ ബ്രസീലിൽ ഉറുഗ്വായ് റഫറി ക്ലോഡിയ അമ്പിയറസും ഒഫീഷ്യേറ്റ് ചെയ്തിരുന്നു. കൂടാതെ അണ്ടർ 17 ലോകകപ്പിലും റഫറിയായി സേവനമനുഷ്ഠിച്ചു. തിരഞ്ഞെടുക്കപ്പെട്ട റഫറിമാർ മത്സരങ്ങൾ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് അന്തിമ തയാറെടുപ്പുകൾ പൂർത്തിയാക്കുമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാമാർഗങ്ങളും മുൻകരുതൽ നടപടികളും ഉറപ്പാക്കുമെന്നും കമ്മിറ്റി സ്ഥിരീകരിച്ചു. ഏഴു ക്ലബുകളുടെ പങ്കാളിത്തത്തോടെ ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരി ഒന്നു മുതൽ 11 വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.