പെരുന്നാൾ അവധിയിൽ സേവനം ചെയ്​ത ഓഫിസർമാരെ ദുബൈ പൊലീസ്​ ആദരിക്കുന്നു 

പെരുന്നാളവധിക്ക്​ സേവനം: ദുബൈ പൊലീസ്​ ആദരിച്ചു

ദുബൈ: ഈദുൽ അദ്​ഹ അവധിദിവസങ്ങളിൽ സേവനനിരതരായ ഓഫിസർമാരെ ദുബൈ പൊലീസ്​ ആദരിച്ചു.പൊലീസി​ലെ ഹാപ്പിനസ്​ ആൻഡ്​ പോസിറ്റിവിറ്റി കൗൺസിലാണ്​ അവധി ദിവസങ്ങളിൽ എമിറേറ്റി​െൻറ സുരക്ഷ ഉറപ്പുവരുത്താൻ സന്നദ്ധരായവരെ അനുമോദിച്ചത്​.

നാലുദിവസത്തെ ഈദ്​ അവധിദിനങ്ങളിലാണിവർ ആഘോഷങ്ങൾ മാറ്റിവെച്ച്​ ജോലിയിൽ പ്രവേശിച്ചത്​.ദുബൈയിലെ താമസക്കാർക്ക്​ ഈദ്​ സമ്മാനങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയും ഹാപ്പിനസ്​ ആൻഡ്​ പോസിറ്റിവിറ്റി കൗൺസിലി​െൻറ നേതൃത്വത്തിൽ നടന്നതായി എക്​സിക്യൂട്ടിവ്​ ഡയറക്​ടർ അവാതിഫ്​ അൽ സുവൈദി പറഞ്ഞു.

ജീവനക്കാർക്ക്​ സന്തോഷകരമായ സാഹചര്യം ഒരുക്കുന്നതിൽ ദുബൈ പൊലീസ്​ ഏറെ ശ്രദ്ധിക്കുന്നതായും അവർ പറഞ്ഞു.120ലേറെ ട്രാഫിക്​ പൊലീസ്​ പട്രോളുകളാണ്​ ഈദ്​ അവധിദിവസങ്ങളിൽ എമിറേറ്റി​െൻറ വിവിധ ഭാഗങ്ങളിൽ ഒരുക്കിയത്​.

Tags:    
News Summary - Festive service: Dubai Police honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.