ബലിപെരുന്നാൾ: ദുബൈയിൽ നാലുദിവസം സൗജന്യ പാർക്കിങ്

ദുബൈ: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ എമിറേറ്റിൽ സൗജന്യ പാർക്കിങ്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നാലുദിവസങ്ങളിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. മൾട്ടിലെവൽ പാർക്കിങ് സംവിധാനത്തിൽ സൗജന്യമുണ്ടായിരിക്കില്ല.

അതേസമയം ആഘോഷ സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നതടക്കം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് ദുബൈ പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു.റോഡപകടങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചയിച്ച വേഗപരിധികൾ പാലിക്കണമെന്നും നിയമലംഘനങ്ങൾ 901 നമ്പറിൽ അറിയിക്കണമെന്നും പൊലീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബലിപെരുന്നാൾ നമസ്കാരം നടക്കുന്ന എല്ലാ പള്ളികളുടെയും ഈദ് ഗാഹുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംയോജിത സുരക്ഷപദ്ധതി നടപ്പാക്കുമെന്നും മേജർ ജനറൽ അബ്ദുല്ല അലി അൽഗൈഥി അറിയിച്ചു. സുരക്ഷ വർധിപ്പിക്കാൻ എല്ലാ റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും അധിക ട്രാഫിക്, സുരക്ഷ പട്രോളിങ് വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.തൊഴിലാളികൾക്കുവേണ്ടി കായിക പരിപാടികളും പൊലീസ് പെരുന്നാൾ ആഘോഷ ദിനങ്ങളിൽ ഒരുക്കുന്നുണ്ട്.

Tags:    
News Summary - Festival of Sacrifice: Free parking in Dubai for four days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.