റാസല്‍ഖൈമ: റോഡ് സുരക്ഷയുടെ ഭാഗമായി വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം കര്‍ശനമായി നടപ്പാക്കാന്‍ റാസല്‍ഖൈമയിലും അധികൃതര്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. പ്രത്യേക പ്രചാരണ പരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കമായി. സീറ്റ് ബെല്‍റ്റുകള്‍ മുറുക്കുക, സന്തോഷവാനാവുക’ എന്ന തലക്കെട്ടിലാണ് റാക് ട്രാഫിക് ആൻറ് പട്രോള്‍ വകുപ്പ് ബോധവത്കരണ പരിപാടികള്‍ തുടങ്ങിയത്. ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും ഒരു മാസം നീളുന്ന ബോധവത്കരണ പരിപാടികള്‍ നടക്കുകയെന്ന് ട്രാഫിക് ആൻറ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സഈദ് അല്‍ ഹക്കീം പറഞ്ഞു. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നവർ 400 ദിര്‍ഹം പിഴ ഒടുക്കണം, നാല് ബ്ലാക് പോയന്‍റുകളും ചുമത്തപ്പെടും.
വാഹനത്തിൽ യാത്ര ചെയ്യുന്നവർ ബെല്‍റ്റ് ധരിച്ചെന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രൈവര്‍മാരുടെ ചുമതലയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.