ദുബൈ: ഉമ്മുൽ ഖുവൈനിൽ ഫാം ഹൗസിലെ കൂടാരത്തിൽ തീ പിടിത്തം. കാബർ മേഖലയിലാണ് ഇന്നലെ അഗ്നിബാധയുണ്ടായത്. ഉമ്മുൽ ഖുവൈൻ പൊലീസ് സെൻട്രൽ ഒാപ്പറേഷൻ റൂമിൽ നിന്ന് ലഭിച്ച സന്ദേശത്തെ തുടർന്ന് ആംബുലൻസുകളും പാരമെഡിക്കുകളും ഉൾപ്പെടുന്ന വൻ രക്ഷാ സന്നാഹം സ്ഥലത്തെത്തി.
സമീപത്തെ ഫാമുകളിലേക്ക് തീ പടരുന്നതിനു മുൻപ് നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഡയറക്ടർ കേണൽ ഹസൻ അലി മുഹമ്മദ് ബിൻ സർമ് പറഞ്ഞു.
ഫാമിലെ ആളുകളെയെല്ലാം അതിവേഗത്തിൽ ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസ് സംഘത്തിനായി. തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും മാലിന്യങ്ങളും അലക്ഷ്യമായി തള്ളുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ബുധനാഴ്ച ഉമ്മുൽ ഖുവൈനിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചിരുന്നു. രണ്ടു മാസത്തിനിടെ എമിറേറ്റിൽ സംഭവിക്കുന്ന ഏഴാമത്തെ തീപിടിത്തമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.