താഴെക്കോട് പ്രവാസി കൾചൽ സെന്റർ (ടെക്) പ്രസിഡന്റ് സി.കെ. അബൂബക്കറിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range സി.കെ. അബൂബക്കറിന് യാത്രയയപ്പ് നൽകി
അബൂദബി: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന താഴെക്കോട് പ്രവാസി കൾചറൽ സെന്റർ (ടെക്) പ്രസിഡന്റ് സി.കെ. അബൂബക്കറിന് ടെക് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. അബൂദബി ഇസ്ലാമിക് സെന്ററിൽ ചേർന്ന പരിപാടി അബ്ദുല്ല ശർഖി ഉദ്ഘാടനം ചെയ്തു. കരീം താഴെക്കോട്, ഉമ്മർ നാലകത്ത് എന്നിവർ സംസാരിച്ചു. അലികുട്ടി ഫൈസി, പി.കെ. കുഞ്ഞുണ്ണീൻ, ബഷീർ നെല്ലിപ്പറമ്പ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. നാസർ പുലിക്കട സ്വാഗതവും ഷെരീഫ് സി.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.