അപകടകരമായ വസ്തുക്കളുടെ സുരക്ഷയ്ക്കായി അബൂദബിയിൽ 'ഏജന്റിക് എ.ഐ'

അബൂദബി: അപകടകരമായ വസ്തുക്കളുടെ നിരീക്ഷണവും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിനായി അബൂദബി ഹസാർഡസ് മെറ്റീരിയൽസ് മാനേജ്‌മെന്‍റ്​ സെന്‍ററും പ്രിസൈറ്റും കരാറിൽ ഒപ്പുവെച്ചു. 2025-2027 കാലയളവിലെ അബൂദബി ഗവർണമെന്റ് ഡിജിറ്റൽ തന്ത്രത്തിന്‍റെ ഭാഗമായി, ഈ മേഖലയിൽ ‘ഏജന്‍റിക് എ.ഐ’ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനാണ് ഇരു വിഭാഗവും കൈകോർത്തിരിക്കുന്നത്.

അപകടകരമായ വസ്തുക്കൾ എത്തിക്കുന്നത്, ഗതാഗതം, സംഭരണം, ഉപയോഗം മുതൽ സംസ്കരണവും സുരക്ഷിതമായ നിർമാർജ്ജനം വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും വിവരങ്ങൾ തുടർച്ചയായി വിശകലനം ചെയ്യാനും, അപകട സൂചനകൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് വിദഗ്ധ സംഘത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

എ.ഐ ഗവർണൻസ്, സൈബർ സുരക്ഷ, ഡാറ്റാ സ്വകാര്യത എന്നിവ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ഇതിന്‍റെ പ്രവർത്തനം.

അബൂദബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി നിലനിർത്തുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കുമെന്ന് സെന്‍റർ ആക്ടിങ് ഡയറക്ടർ ജനറൽ മറ്റർ മുആദദ് അൽമുഹൈരിയും പ്രിസൈറ്റ് സി.ഒ.ഒ. ഡോ. ആദിൽ അൽശർജിയും വ്യക്തമാക്കി.

Tags:    
News Summary - Abu Dhabi Deploys ‘Agentic AI’ for the Safety of Hazardous Materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.