എ.കെ.എം. അഷ്‌റഫ് എം.എൽ.എക്ക് കെ.എം.സി.സി സ്വീകരണം 19ന്
ദുബൈ: മഞ്ചേശ്വരം എം.എൽ.എയും പ്രവാസി സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്ന ജനപ്രതിനിധിയുമായ എ.കെ.എം. അഷ്‌റഫിന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിക്കുന്നു. വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് ശക്തമായ രാഷ്ട്രീയ മറുപടി നൽകി ചരിത്ര ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വീണ്ടും വിജയിച്ച ശേഷം ആദ്യമായി യു.എ.ഇയിലെത്തുന്ന എ.കെ.എം. അഷ്‌റഫിന് സെപ്റ്റംബർ 19 ശനിയാഴ്ച രാത്രി ഏഴുമണിക്ക് മംസാർ ഫോക്‌ലോർ തിയേറ്ററിലിാണ് സ്വീകരണം നൽകുന്നത്.
സ്വീകരണ സമ്മേളനത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, കെ.എം.സി.സി നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് എ.കെ.എം. അഷ്‌റഫ് ദുബൈയിലെത്തുന്നത്. സ്വീകരണ സമ്മേളനം ദുബൈയിലെ മഞ്ചേശ്വരംകാരുടെ സംഗമ വേദിയായും മാറും.
മുഴുവൻ പേരും കുടുംബസമേതം പങ്കെടുത്ത് സ്വീകരണ സമ്മേളനം വിജയിപ്പിക്കണമെന്ന് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഇബ്രാഹിം ബെരികെ, ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ, ട്രഷറർ മൻസൂർ മർത്യാ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.