Posted On
date_range Updated On
date_range അറബ് മാധ്യമ ഉച്ചകോടി ഇന്നുമുതൽ
ദുബൈ: 24-ാമത് അറബ് മീഡിയ സമ്മിറ്റിന് ചൊവ്വാഴ്ച ദുബൈയിൽ തുടക്കമാകും. ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന അറബ് മാധ്യമ ഉച്ചകോടി സെപ്റ്റംബർ 17 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് നടക്കുന്നത്. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തും. യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്, വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, റോയിട്ടേഴ്‌സ്, യൂറോന്യൂസ്, എ.എഫ്.പി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാർ, അറബ്-ഗൾഫ് മേഖലയിലെ ചലച്ചിത്ര താരങ്ങൾ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.