വാക്കിതൾ കുട്ടായ്മയുടെ ആദരവ് ചടങ്ങിൽ മുഹമ്മദ്​ ബിലാലിന്​ ബഷീർ പാൻഗൾഫ് മെമന്‍റോ സമ്മാനിക്കുന്നു

യു.എ.ഇ തപാൽ സ്റ്റാമ്പ്​ ഡിസൈനിങ്ങിലൂടെ ​ ശ്രദ്ധേയനായ മുഹമ്മദ് ബിലാലിന് ആദരം

ദുബൈ: യു.എ.ഇയുടെ സ്മാരക തപാൽ സ്റ്റാമ്പുകളിൽ സ്വന്തം ഡിസൈനുകളിലൂടെ ഇടം നേടിയ മലയാളി ഡിസൈനർ മുഹമ്മദ് ബിലാലിനെ ദുബൈയിലെ ‘വാക്കിതൾ കൂട്ടായ്മ’ ആദരിച്ചു. പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമായ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലായിരുന്നു ആദരവ് നൽകിയത്. ബഷീർ പാൻഗൾഫ് ബിലാലിന് മൊമെന്‍റോ സമ്മാനിച്ചു. കലാ-സാംസ്കാരിക, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ സീനിയർ ഡിസൈനറായ 28കാരനായ മുഹമ്മദ് ബിലാൽ രൂപകൽപന ചെയ്ത എട്ട് ഡിസൈനുകളിൽ ആറെണ്ണമാണ് യു.എ.ഇ തപാൽ സേവനമായ എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പുകളായി പുറത്തിറക്കിയത്. ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്‍റെ 23-ാമത് പതിപ്പിന്‍റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പുകളിലാണ് ബിലാലിന്‍റെ സൃഷ്ടികൾ ഉൾപ്പെടുത്തിയത്.

ഷാർജയുടെ പൈതൃകവും തനത് ദൃശ്യസ്വത്വവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഡിസൈനുകൾ ഒരുക്കിയത്. തന്‍റെ എട്ട് ഡിസൈനുകളിൽ ആറെണ്ണം തപാൽ സ്റ്റാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഹമ്മദ് ബിലാൽ പറഞ്ഞു. 

Tags:    
News Summary - Mohammed Bilal, famous for UAE stamp design, honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.