എൻ.ആർ.ഐ ഫ്രണ്ട്സ് ഫോറം ഷാർജ സംഘടിപ്പിച്ച
ഓണാഘോഷം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എൻ.ആർ.ഐ ഫ്രണ്ട്സ് ഫോറം ഷാർജയുടെ ഓണാഘോഷം
ഷാർജ: എൻ.ആർ.ഐ ഫ്രണ്ട്സ് ഫോറം ഷാർജയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്‍റ് മനോജ് വർഗീസ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നവംബറിൽ നടക്കുന്ന എൻ.ആർ.ഐ ഡാൻസ് ഫെസ്റ്റിന്‍റെ പോസ്റ്റർ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. വൈ.എ. റഹീം പ്രകാശനം ചെയ്തു.
ഫോറം സീനിയർ മെമ്പർ സാം ചെറിയാനെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ജിബി ബേബി മൊമെന്‍റോ നൽകി ആദരിച്ചു. 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പുതുതായി ചുമതലയേറ്റ മുഴുവൻ ഭാരവാഹികളെയും ഓണാഘോഷ ചടങ്ങിൽ ആദരിച്ചു.
എൻ.ആർ.ഐ ഫോറം ജന.സെക്രട്ടറി ബിജു ടി. ജോൺസൺ, ട്രഷറർ രതീഷ് കുമാർ, പ്രോഗ്രാം കൺവീനർ റജി മോഹൻ നായർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.