Posted On
date_range Updated On
date_range അബൂദബി അല്‍ ദഫ്റ മേഖലയില്‍ ഇ11 പാതയില്‍ ഇന്നുമുതൽ ആറുദിവസത്തേക്ക് ഗതാഗത നിയന്ത്രണം
അബൂദബി: അബൂദബി-അല്‍ ദഫ്റ മേഖലയിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് അന്താരാഷ്ട്ര പാതയില്‍ (ഇ11) താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. അബൂദബിയിലേക്ക് പോകുന്ന ദിശയിലെ ഇടത് വശത്തെ ലെയ്‌നാണ് ആറു ദിവസത്തേക്ക് അടച്ചിടുന്നത്. ഇന്നുമുതല്‍ സെപ്റ്റംബര്‍ 20 ഞായറാഴ്ച വരെയാണ് നിയന്ത്രണം ബാധകമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ഐ.ടി.സി) വ്യക്തമാക്കി.
ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാര്‍ യാത്രാസമയം ക്രമീകരിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണം. പ്രദേശത്തെ റോഡ് സുരക്ഷാ മുന്നറിയിപ്പുകളും ട്രാഫിക് നിർദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിർദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.