ഷാര്‍ജ: മത്സ്യകൃഷി രംഗത്ത് യു.എ.ഇ ആരംഭിച്ച പദ്ധതികളെ പ്രകീർത്തിച്ച് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്ഗനൈസേഷന് (എഫ്.എ.ഒ) റിപ്പോര്‍ട്ട്. ഇത്തരം പദ്ധതികള്‍ സുസ്ഥിര മത്സ്യ ഉൽപാദനത്തിന് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഓര്ഗനൈസേഷന് ചൂണ്ടിക്കാട്ടി.
മത്സ്യബന്ധന മേഖലക്ക് യു.എ.ഇ മുന്‍ഗണന നല്‍കുന്നുണ്ടെന്നും നൂതനവും സുസ്ഥിരവുമായ മത്സ്യകൃഷി സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ യു.എ.ഇ കാര്യമായ പുരോഗതി കൈവരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ 500 മുതല്‍ 1,000 ടണ്‍ വരെ അത്ലാൻറിക് സാല്‍മണ്‍, ഗ്രൂപ്പര്‍, ബാസ്, യെല്ലോ ടെയില്‍ഡ് കിങ്ഫിഷ്, ഓര്‍ഗാനിക് കാവിയാര്‍ എന്നിവ രാജ്യത്തുടനീളം നിരവധി കേന്ദ്രങ്ങളില്‍ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സ്യകൃഷിയില്‍ എഫ്.എ.ഒയും യു.എ.ഇയും തമ്മിലുള്ള സഹകരണം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ അബൂദബിയില്‍നിന്ന് 40 കി.മീറ്റര്‍ അകലെയുള്ള വത്ബയിലെ ഫിഷ് ഫാമിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇവിടെ ജലത്തിെൻറ താപനില, ഗുണനിലവാരം, ഓക്സിജെൻറ അളവ് എന്നിവ 24 മണിക്കൂറും നിരീക്ഷിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. മത്സ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന മാറ്റങ്ങള്‍ കണ്ടെത്താൻ സെന്‍സറുകള്‍ ഉപയോഗിക്കുന്നു.
40 വര്‍ഷത്തിനിടയില്‍ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ശുദ്ധജല ലഭ്യത മൂന്നില്‍ രണ്ട് ഭാഗത്തോളം കുറഞ്ഞുവെന്നും 2050 ഓടെ ഇത് 50 ശതമാനം കുറയുമെന്നും എഫ്.എ.ഒയുടെ റിപ്പോര്‍ട്ട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.