അബൂദബി ഫാമിലി മെമ്മറീസ് നടത്തിയ സ്നേഹസംഗമത്തിൽ പങ്കെടുത്തവർ
അബൂദബി: ഫാമിലിയ -2025 എന്നപേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. അഡ്വ. മുഹമ്മദ് റഫീക്ക് അധ്യക്ഷത വഹിച്ച സംഗമം ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്ത് ഉദ്ഘാടനം ചെയ്തു. ഷഫിൻ സലാമിന്റെ ഖിറാഅത്തോടെയാണ് സംഗമം ആരംഭിച്ചത്. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തു. സാമൂഹിക പ്രവർത്തന രംഗത്തെ മികവിനുള്ള അവാർഡുകൾ നവാസ് പയ്യോളി, അഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ കുമ്പള എന്നിവർ ഏറ്റുവാങ്ങി.
സംഘടനയുടെ രക്ഷാധികാരി അസ്കർ മണ്ണാർക്കാട്, ക്വിസ് മാസ്റ്റർ അഡ്വ. മുഹമ്മദ് റഫീക്ക് എന്നിവരെ അനുമോദിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം. ഇബ്രാഹീംകുട്ടിക്ക് യാത്രയയപ്പ് നൽകി. സംഗമത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികൾക്ക് അഷ്റഫ് അസൈനാർ നേതൃത്വം നൽകി. അബ്ദുസ്സലാം, ഡോ. ഹസീന ബീഗം, റയീസ് ചെമ്പിലോട്, അഷ്റഫ് മാടായി, അഹമ്മദ്കുട്ടി, ജുബൈർ വെള്ളോടത്ത്, അസ്കർ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.