ഷാർജ നാഷനൽ പാർക്കിൽ സംഘടിപ്പിച്ച കുടുംബ സംഗമം
ഷാർജ: ഷാർജ കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമം സീസൺ-4 (ഷമൽ) ഷാർജ നാഷനൽ പാർക്കിൽ സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കും വിവിധ മത്സരങ്ങളും നടന്നു.
മണ്ഡലം പ്രസിഡന്റ് റിയാസ് കാന്തപുരം അധ്യക്ഷത വഹിച്ചു. ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. ബെറി മൗണ്ട് പ്രതിനിധിക്ക് ‘മീഡിയവൺ’ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ മെമന്റോ നൽകി ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം, ട്രഷറർ അബ്ദുറഹിമാൻ മാസ്റ്റർ, സെക്രട്ടറി ഷാനവാസ്, ഷബീർ ഷംനാസ്, ഫൈസൽ കൊടശ്ശേരി, അലി വടയം, അഷ്റഫ് അത്തോളി, പി.കെ. ഷെരീഫ്, റിയാസ് കാട്ടിൽപീടിക, സി.കെ. കുഞ്ഞബ്ദുല്ല, കാട്ടിൽ ഇസ്മയിൽ, അബൂബക്കർ, സജിഹാസ്, ഇസ്മയിൽ നാരിങ്ങോളി, അബ്ദുൽ ഖാദർ ചേക്കനാത്ത്, റിയാസ് നടക്കൽ, അബ്ദുല്ല മല്ലിശ്ശേരി, നിസാർ ക്രോംവെൽ, ഷാഫി ക്രസന്റ് ട്രാവൽ, ഷംനാദ്, ഗഫൂർ, നദീർ, ഷംസീർ, അലി, നബീൽ, അജ്സിൽ, ലത്തീഫ്, സൈനബ മല്ലിശ്ശേരി, സജ്ന ഫൈസൽ, താജുന്നിസ നൗഷാദ്, മഷിത റസാഖ്, റാഷിദ മർവ, റാഷിദ ജാഫർ, സജ്ന ഹാഷിക്ക് എന്നിവർ ആശംസ നേർന്നു.
മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് ബാലുശ്ശേരി സ്വാഗതവും റസാഖ് എരമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.