അ​ജ്മാ​നി​ലെ ഫാ​മി​ലി പാ​ർ​ക്ക് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

അ​ജ്മാ​നി​ല്‍ ഫാ​മി​ലി പാ​ർ​ക്ക് തു​റ​ന്നു

അ​ജ്മാ​ന്‍: കു​ടും​ബ വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ ജ​ർ​ഫ് 2 ഏ​രി​യ​യി​ൽ ഫാ​മി​ലി പാ​ർ​ക്ക് തു​റ​ന്നു. പാ​ര്‍ക്ക് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക​ത്തി​ലെ മു​ൻ​നി​ര ഹ​രി​ത ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ അ​ജ്മാ​നെ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യു​ള്ള വ​കു​പ്പി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ലെ ഹ​രി​ത ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കു​ടും​ബ​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ്ര​കൃ​തി​ദ​ത്ത​മാ​യ ഒ​രു സ​ങ്കേ​തം ന​ൽ​കു​ന്ന​തി​നു​മു​ള്ള വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​ണ് പാ​ർ​ക്കി​ന്റെ ഉ​ദ്ഘാ​ട​ന​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​റ് പാ​ർ​ക്കു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടെ 2024ൽ ​ആ​രം​ഭി​ച്ച റെ​സി​ഡ​ൻ​ഷ്യ​ൽ പാ​ർ​ക്സ്​ പ്രോ​ജ​ക്ട് പ്ര​കാ​ര​മാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ആ​റ് പാ​ർ​ക്കു​ക​ൾ കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് 2028 വ​രെ പ​ദ്ധ​തി തു​ട​രും.

പാ​ർ​ക്ക് 6,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള​താ​ണെ​ന്നും വാ​യു​സ​ഞ്ചാ​ര​ത്തി​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കു​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത 300മീ​റ്റ​ർ നീ​ള​മു​ള്ള ന​ട​പ്പാ​ത, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, പാ​ർ​ക്കി​ങ്, ത​ണ​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, പു​ന​രു​പ​യോ​ഗം ചെ​യ്ത വെ​ള്ളം, സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​റ്റി​ങ്, വി​വി​ധ​ത​രം മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള സ്മാ​ർ​ട്ട് ഇ​റി​ഗേ​ഷ​ൻ എ​ന്നി​വ പാ​ർ​ക്കി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Family park opens in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.