അൽ ദഫ്ര പൈതൃകോത്സവത്തിന്​ ഒരുക്കങ്ങളായി; മൊത്തം സമ്മാനത്തുക 3.80 കോടി ദിർഹം

അബൂദബി: പ്രസിദ്ധമായ അൽ ദഫ്ര പൈതൃകോൽസവത്തിന്​ ഒരുക്കങ്ങളായി. മദീനത്ത്​ സായദിൽ ഇൗ മാസം 14 മുതൽ 28 വരെയാണ്​ മേള.  11ാം തവണയാണ്​ മേള സംഘടിപ്പിക്കപ്പെടുന്നത്​. സാംസ്​കാരിക പരിപാടികളും ഇതോടനുബന്ധിച്ച്​ നടക്കും ഒട്ടകങ്ങളുടെ സൗന്ദര്യമൽസരമാണ്​ പരിപാടിയുടെ മുഖ്യആകർഷണങ്ങളിലൊന്ന്​. മൂന്ന്​ കോടി ദിർഹമാണ്​ ജേതാക്കൾക്ക്​ ലഭിക്കുക. മേളയിൽ പ​െങ്കടുക്കാൻ ഒട്ടകങ്ങളുടെ വൻ കൂട്ടങ്ങളുമായി ഉടമകൾ പ്രദേശത്തേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണ്​. മരുഭൂമിയിൽ കൂടാരങ്ങൾ സ്​ഥാപിച്ച്​ അവർ കാത്തിരിക്കുകയാണ്​. 20000 ഒട്ടകങ്ങളും 1500 ഒാളം ഉടമകളും പ​െങ്കടുക്കുമെന്നാണ്​ കണക്കാക്കപ്പെടുന്നത്​. യു.എ.ഇക്ക്​ പുറമെ സൗദി, ഒമാൻ, കുവൈത്ത്​ എന്നിവിടങ്ങളിൽ നിന്നൊക്കെ ഒട്ടകങ്ങൾ എത്തുന്നുണ്ട്​. മേളയിലെ വിവിധ മൽസരങ്ങളിലെ 1400 ഒാളം വിജയികൾക്കായി 3.80 കോടി ദിർഹം സമ്മാനമായി നൽകും. യു.എ.ഇയുടെ പൈതൃകവുമായി ബന്ധപ്പെട്ട മൽസരങ്ങളായിരിക്കും ഇവ. അൽ ദഫ്ര പ്രശദശത്തി​​െൻറ വികസനം കൂടി ലക്ഷ്യമിട്ടാണ്​ പരിപാടി നടത്തുന്നത്​. 2008 ലാണ്​ ആദ്യ മേള നടന്നത്​. 2016 മുതൽ ഫാക്കണ റേസും സൗന്ദര്യ മൽസരവും നടത്തുന്നുണ്ട്​. ഒട്ടകങ്ങൾക്ക്​ ഇപ്പോഴും സമൂഹത്തിൽ പ്രധാന സ്​ഥാനമുണ്ടെന്ന്​ പരിപാടിയെക്കുറിച്ച്​ വിശദീകരിക്കവെ സ്​റ്റാഫ്​ മേജർ ജനറൽ പൈലറ്റ്​ ഫാരിസ്​ ഖലാഫ്​ അൽ മസൂയി പറഞ്ഞു. 

ഒട്ടക ഒാട്ടം, ഒട്ടകങ്ങളെ കറക്കൽ മൽസരം, മികച്ച ആടിനെ കണ്ടെത്തൽ, മികച്ച ഇൗന്തപ്പഴത്തിനായുള്ള മൽസരം, ഷൂട്ടിങ്​ മൽസരം എന്നിവയും പരമ്പരാഗത രീതിയിലുള്ള ചന്തയും പഴയ കാറുകളുടെ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്​.  48000 ചതുരശ്രമീറ്റർ വിസ്​തൃതിയുള്ള ചന്തയിൽ 100 എമിറാത്തി സ്​ത്രീകൾ നിർമിച്ച കരകൗശല വസ്​തുക്കൾ വിൽപ്പനക്ക്​ ഉണ്ടാവും. രാവിലെ 10 മുതൽ വൈകിട്ട്​ 10 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണെന്ന്​ കൾച്ചറൽ പ്രോഗ്രാം ആൻറ്​ ഹെറിറ്റേജ്​ ഫെസ്​റ്റിവൽ കമ്മിറ്റി പ്രൊജക്​ട്​ ഡയറക്​ടർ ഉബൈദ്​ ഖൽഫാൻ അൽ മസ്​റൂയി പറഞ്ഞു. 

Tags:    
News Summary - Falcon Beauty show -uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.