വ്യാജ ലിങ്കുകൾ; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

ദുബൈ: ഫിഫ ലോകകപ്പ് മത്സരങ്ങൾ ഓൺലൈനിലൂടെ കാണാൻ വ്യാജ സ്ട്രീമിങ്​ ലിങ്കുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഗവണ്മെന്‍റ്​ സ്ഥാപനമായ ഡിജിറ്റൽ ദുബൈ. അനധികൃത ലിങ്കുകൾ ഉപയോഗിക്കുന്നത് സൈബർ തട്ടിപ്പുകൾക്കും ഡാറ്റ ചോർച്ചയ്ക്കും ഹാനികരമായ സോഫ്റ്റ്‌വെയറുകൾ ഫോണിലോ കമ്പ്യൂട്ടറിലോ പ്രവേശിക്കുന്നതിനും കാരണമായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

മത്സരങ്ങൾ കാണാനുള്ള ആവേശത്തിൽ ഡിജിറ്റൽ കെണികളിൽ വീണുപോകരുതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡിജിറ്റൽ ദുബൈ കളിയാരാധകരോട്​ അഭ്യർഥിച്ചു. അനധികൃത തത്സമയ സ്ട്രീമിങ്​ ലിങ്കുകൾ ഉപഭോക്താക്കളെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിച്ചേക്കാം. വ്യക്തിഗത വിവരങ്ങളും ഓൺലൈൻ അക്കൗണ്ടുകളും അപഹരിക്കാൻ ലക്ഷ്യമിട്ടുള്ള മാൽവെയറുകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Fake links; Digital Dubai issues warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.