ഫുജൈറ തുറമുഖം വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതിയില്ല; വാർത്തകൾ വ്യാജമെന്ന് എം.ഇ.എ ഫാക്റ്റ് ചെക്ക്

ഫുജൈറ: ഫുജൈറ തുറമുഖം വഴി യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ പദ്ധതിയില്ലെന്നും ഇത് സംബന്ധിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വസ്തുതാ പരിശോധനാ അക്കൗണ്ടായ എം.ഇ.എ ഫാക്റ്റ് ചെക്ക്. ഫുജൈറ തുറമുഖം വഴി ഇന്ത്യൻ തൊഴിലാളികളെ ഒഴിപ്പിക്കാൻ ഇന്ത്യയും യു.എ.ഇയും ചേർന്ന് പ്രവർത്തിക്കുകയാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇത് വ്യാജമാണെന്ന് തിങ്കളാഴ്ച രാവിലെ സമൂഹമാധ്യമ പോസ്റ്റിലൂടെ എം.ഇ.എ ഫാക്റ്റ് ചെക്ക് അറിയിക്കുകയായിരുന്നു.

വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഒരു ഒഴിപ്പിക്കൽ പദ്ധതിയും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ അവകാശവാദങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷം രൂക്ഷമാവുകയും വിമാന യാത്ര തടസ്സപ്പെടുകയും ചെയ്താൽ യു.എ.ഇയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ കപ്പൽ മാർഗം മാറ്റാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിപ്പോർട്ടിന്‍റെ സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് അവ വ്യാജമാണെന്ന് എം.ഇ.എ ഫാക്റ്റ് ചെക്ക് മുന്നറിയിപ്പ് നൽകിയത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് യു.എ.ഇയിലുള്ളത്.

Tags:    
News Summary - Fact Check: No Plans to Evacuate Indians via Fujairah Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.