ഹരിത നഗരിയിൽ വല്ലാത്ത ചൂട്​

ഇമാറാത്തിലെ ഏറ്റവും കുളിർമ നിറഞ്ഞ ദേശമായാണ്​ ഹരിതനഗരിയായ അൽഐൻ അറിയപ്പെടുന്നത്​. എന്നാൽ ഇക്കുറി അൽഐനും ചുട്ടുപൊള്ളുകയാണ്​. ജൂൺ ആറിന്​ അൽഐനിലെ സ്വൈഹാനിൽ താപനില 51.8 ഡിഗ്രി സെൽഷ്യസ്​ വരെ എത്തി. സമീപ കാല ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുത്തിയ ഏറ്റവും ഉയർന്ന ജൂൺ മാസ ചൂടാണെന്നാണ് പ്രദേശ വാസികൾ പറയുന്നത്.

ചൂടി​ന്‍റെ കാഠിന്യംകൊണ്ട് പലരും പുറത്തിറങ്ങാൻ തന്നെ പ്രയാസപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ രണ്ടു തവണയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇത് എക്കാലത്തെയും ചൂടേറിയ വേനലാണെന്ന്​ പോലും അനുമാനിക്കുന്നുണ്ട്. ടിക്​ടോക്കിലും ഇൻസ്​റ്റാഗ്രാമിലും പോസ്​റ്റ്​ ചെയ്യാൻ ചൂടിൽ മുട്ടപൊരിക്കാൻ ശ്രമിക്കുന്ന തമാശ വിഡിയോകൾ ഷൂട്ട്​ ചെയ്യാൻ ഇറങ്ങിയവർക്ക്​ അൽപനേരം കൊണ്ട്​ ഈ ചൂട്​ വെറും തമാശയല്ല എന്ന്​ ബോധ്യപ്പെട്ടു.

ചൂട്​ അസഹ്യമായതിനാൽ പകൽ പുറത്തിറങ്ങാത്ത കുടുംബങ്ങളും താമസക്കാരുമെല്ലാം വാരന്ത്യസായാഹ്​നത്തിൽ കൂട്ടമായി എത്തിയതോടെ മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൻ തിരക്കാണനുഭവപ്പെട്ടത്​. ഈ വർഷം ജനുവരി ആദ്യത്തിൽ അൽഐനിലെ രഖ്​നയിൽ പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയായ അനുഭവവും ഉണ്ടായിരുന്നു. ചെടികളും പൂവുകളുമെല്ലാം ഐസിൽ പുതഞ്ഞു നിക്കുന്ന കാഴ്​ച അതിമനോഹരമായിരുന്നു. കാലാവസ്​ഥാ വ്യതിയാനത്തി​ന്‍റെ ഗുരുതര ലക്ഷണങ്ങളായാണ്​ ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്​. ഏറെ കരുതലോടെ പച്ചപ്പ്​ സംരക്ഷിക്കാൻ ഭരണകൂടവും ജനങ്ങളും പരിശ്രമിക്കുന്നതു കൊണ്ട്​ മാത്രമാണ്​ അൽഐന്​ ഇത്ര​യെങ്കിലും പ്രതിരോധിക്കാൻ കഴിയുന്നത്​ എന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

Tags:    
News Summary - Extreme heat in the green city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.