നന്മയിലേക്ക് നീളുന്നു, ഷാർജയിലെ ജയിൽപാതകൾ

ഷാ​ർ​ജ: ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന പ്ര​തി​ക​ളി​ൽ അ​ധി​ക​വും തെ​റ്റു​ക​ളി​ലേ​ക്കും കു​റ്റ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​ന​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. എ​ന്നാ​ൽ, ത​ട​വു​കാ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള പു​ന​ര​ധി​വാ​സ പ​രി​പാ​ടി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​തി​വു​രീ​തി​ക്ക് മാ​റ്റം​വ​രു​ത്തു​ക​യാ​ണ് ഷാ​ർ​ജ​യി​ലെ ജ​യി​ൽ​വ​കു​പ്പ്. സ്വ​ദേ​ശി​ക​ളാ​യ ഹ​സ​നും അ​ലി​യും അ​തി​നു​ള്ള വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ജ​യി​ലി​ൽ ഓ​പ​ൺ-​ഡോ​ർ പോ​ളി​സി എ​ന്ന പേ​രി​ൽ ഒ​രു സ​ഹാ​യ​ക സം​ഘം ഉ​ണ്ട് ത​ട​വു​കാ​ർ​ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഏ​തു പ്ര​ശ്‌​ന​വും ച​ർ​ച്ച ചെ​യ്യാ​ൻ അ​വി​ടെ അ​നു​വ​ദി​ക്കു​ന്നു​ണ്ട്

ര​ണ്ടു യു​വ സ്വ​ദേ​ശി ത​ട​വു​കാ​രും ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം 2013ലാ​ണ് ഷാ​ർ​ജ ശി​ക്ഷാ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. ഇ​രു​വ​ർ​ക്കും അ​ന്ന് 18 വ​യ​സ്സാ​യി​രു​ന്നു പ്രാ​യം.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദു​രി​ത​പൂ​ർ​ണ​മാ​യ ഒ​രു സ​മ​യ​ത്ത് ഷാ​ർ​ജ ഞ​ങ്ങ​ളോ​ട് കാ​ണി​ച്ച ബ​ഹു​മാ​ന​ത്തി​നും അ​ന്ത​സ്സി​നും ഞ​ങ്ങ​ൾ ഷാ​ർ​ജ പൊ​ലീ​സി​നോ​ട് ന​ന്ദി​യു​ള്ള​വ​രാ​ണ്. ജ​യി​ലി​ൽ ആ​യി​രി​ക്കു​മ്പോ​ൾ, കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ യ​ഥാ​ർ​ത്ഥ അ​ർ​ത്ഥം ഞ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി. ജ​യി​ലി​ലെ സ്​​റ്റാ​ഫ് ഞ​ങ്ങ​ളെ ന​ന്നാ​യി പ​രി​പാ​ലി​ച്ചു. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ ചെ​യ്യു​മാ​യി​രു​ന്ന​തി​ലും ന​ല്ല രീ​തി​യി​ലാ​യി​രു​ന്നു സേ​വ​നം. പ്ര​തി​ക്ഷ​യി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​ത്യാ​ശ​യാ​ണ് ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ​ന്ന് അ​ലി​യും ഹ​സ്സ​നും പ​റ​ഞ്ഞു.

ജ​യി​ലി​ൽ ഞ​ങ്ങ​ൾ ഏ​ഴു​വ​ർ​ഷ​ത്തോ​ളം ചെ​ല​വ​ഴി​ച്ചു. ഷാ​ർ​ജ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സെ​യ്ഫ് അ​ൽ സ​അ​രി അ​ൽ ഷം​സി പ​തി​വാ​യി ജ​യി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും അ​ന്തേ​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ൽ വ്യ​ക്തി​പ​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. ജ​യി​ലി​ൽ എ​ത്തു​മ്പോ​ൾ ഹ​സ്സ​ൻ എ​ട്ടാം ഗ്രേ​ഡി​ലും അ​ലി ഏ​ഴാം ഗ്രേ​ഡി​ലു​മാ​യി​രു​ന്നു. തി​രു​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും സാ​ങ്കേ​തി​ക​പ​ഠ​ന​ത്തി​ൽ ഡി​പ്ലോ​മ നേ​ടി, തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ അ​വ​രെ തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ചു. കേ​ന്ദ്ര ജ​യി​ലി​ൽ ന​ട​ത്തു​ന്ന എ​ല്ലാ പു​ന​ര​ധി​വാ​സ പ​രി​പാ​ടി​ക​ളും അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​വ​ർ ചെ​യ്ത തെ​റ്റു​ക​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും പു​തി​യ പാ​ത​യി​ലേ​ക്ക് അ​വ​രെ അ​ത് ന​യി​ക്കു​മെ​ന്നും ബ്രി​ഗേ​ഡി​യ​ർ ഷു​ഹൈ​ൽ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സ​ത്തി​ൽ ഡി​പ്ലോ​മ നേ​ടി​യ അ​ഞ്ച് ത​ട​വു​കാ​രു​ടെ ആ​ദ്യ ബാ​ച്ചി​ലാ​യി​രു​ന്നു ഹ​സ​നും അ​ലി​യും. 2017 ഒ​ക്ടോ​ബ​ർ 29ന് ​ആ​രം​ഭി​ച്ച ഈ ​ഡി​പ്ലോ​മ സ്കൈ​ലൈ​ൻ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് (എ​സ്‌.​യു.​സി), ഷാ​ർ​ജ പൊ​ലീ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത സം​രം​ഭ​മാ​യി​രു​ന്നു. തി​രു​ത്ത​ൽ സൗ​ക​ര്യം അ​ന്തേ​വാ​സി​ക​ൾ​ക്ക് ജോ​ലി സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ജോ​ലി​ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

മൊ​ത്തം 20 ത​ട​വു​കാ​ർ ര​ണ്ടാം ബാ​ച്ചി​ൽ ചേ​ർ​ന്നു. ഇ​വ​രി​ൽ മൂ​ന്നു​പേ​രെ ഇ​തി​ന​കം വി​ട്ട​യ​ച്ചി​ട്ടു​ണ്ട്, ജ​യി​ലി​നു പു​റ​ത്തു​ള്ള അ​വ​രു​ടെ അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും, ഇ​തി​നു​ള്ള ചെ​ല​വു​ക​ൾ ഷാ​ർ​ജ ശി​ക്ഷ പു​ന​ര​ധി​വാ​സ സ്ഥാ​പ​നം വ​ഹി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.