കെ.കെ. മുഹമ്മദ്

കെ.കെ. മുഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

ദുബൈ: അന്തരിച്ച സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രഥമ പ്രസിഡന്‍റും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.കെ. മുഹമ്മദിന്‍റെ നിര്യാണത്തിൽ ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു.

തന്‍റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ നിഷ്കളങ്കമായ പ്രവർത്തനം കൊണ്ട് ഏവർക്കും മാതൃകയായ നേതാവായിരുന്നു കെ.കെ. മുഹമ്മദെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. യുവജന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. കെ.കെയുടെ വിയോഗം പാർട്ടിക്കും സമൂഹത്തിനും വലിയ നഷ്ടമാണെന്നും യോഗം വിലയിരുത്തി.

ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല ജന. സെക്രട്ടറി റഹ്‌ദാദ് മൂഴിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ പി.കെ. ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായിൽ ഏറാമല, ഒ. മൊയ്‌തു, നാസർ മുല്ലക്കൽ, പി.വി. നാസർ, കണ്ണൂർ ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ജാഫർ മാടായി, കെ.വി. ഇസ്മായിൽ, പി.വി. ഇസ്മായിൽ, മുനീർ ഐകോടിച്ചി, ബഷീർ കാവുമ്പടി, തൻവീർ എടക്കാട്, സിദ്ദീഖ് മരുന്നൻ, സിറാജ് കതിരൂർ എന്നിവർ പ്രസംഗിച്ചു. പ്രാർഥനാ സദസ്സിന് ബഷീർ സവാദ് ഹനീഫി നേതൃത്വം നൽകി.

Tags:    
News Summary - Expressed condolences on the demise of K.K. Muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.