ദുബൈ: ദുബൈ എക്സ്പോ 2020 പവിലിയനുകളിൽ ചിലത് പുനർനിർമിക്കാനൊരുങ്ങുന്നു. ആസ്ട്രേലിയൻ, ഫിൻലൻഡ്, ചൈന, എമിറേറ്റ്സ് പവിലിയനുകളാണ് പുനർനിർമിക്കുന്നത്. സെപ്റ്റംബറോടെ പുനർനിർമാണം ആരംഭിക്കാനാണ് പദ്ധതി. എക്സ്പോ സിറ്റി ഓഫിസുകളിലെ 3,000ത്തോളം ജിവനക്കാരെ ഇതിനായി വിന്യസിക്കും.
ഡി.പി. വേൾഡ്, എമിറേറ്റ്സ് എയർലൈൻ, സിമൻസ് എനർജി, സിമൻസ് ഇൻഡസ്ട്രിയൽ, ടെർമിനൽ ഗ്രൂപ്, എൻജി, ഗ്രാറ്റിയ കൺസൽട്ടൻസി തുടങ്ങി പ്രാദേശികവും അന്തർദേശീയവുമായ ബിസിനസ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചില സംഘടനകൾ എന്നിവക്കായി ഇവ വിട്ടുനൽകാനാണ് തിരുമാനം.
ഈ കമ്പനികളുടെ പുതിയ ഓഫിസുകളായിരിക്കും ഇവിടെ പ്രവർത്തിക്കുക. യൂനിവേഴ്സിറ്റി ഓഫ് വോളൻഗോങ് ഡേറ്റ സയൻസ്, ഡിസ്കവറി ആൻഡ് ഇന്നവേഷൻ സെന്ററായാണ് ആസ്ട്രേലിയൻ പവിലിയനെ മാറ്റുന്നത്. ഫിൻലൻഡ് പവിലിയൻ ഫിൻഗൾഫ് എൽ.എൽ.സിയുടെ ഓഫിസായും മാറ്റും. ചൈന പവിലിയൻ ചൈന-യു.എ.ഇ വ്യാപാര ബന്ധങ്ങളെ സഹായിക്കുന്നതിനായി നിലനിർത്തും.
എമിറേറ്റ്സ് പവിലിയൻ എമിറേറ്റ്സ് ഗ്രൂപ് ഇന്നവേഷൻ ആൻഡ് എമർജിങ് ടെക്നോളജീസിന്റെ ‘ബെസ്പോക് സ്പേസ്’ എന്ന രീതിയിലേക്ക് മാറ്റാനാണ് പദ്ധതി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം എക്സ്പോ സിറ്റി ഫ്രീ സോൺ മേഖലകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.