എക്​സ്​പോക്ക്​ മുന്നോടിയായി ദുബൈ ടൂറിസ്​റ്റ്​ പൊലീസ്​ സംഘടിപ്പിച്ച ബോധവത്​കരണ പരിപാടി

എക്​സ്​പോ 2020: ദുബൈ പൊലീസ്​ മുന്നൊരുക്കം സജീവമാക്കി

ദുബൈ: ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ ആയിരങ്ങൾ എത്തിച്ചേരുന്ന എക്​സ്​പോ 2020ക്ക്​ ദുബൈ പൊലീസ്​ മുന്നൊരുക്കം സജീവമാക്കി. ഇതി​െൻറ ഭാഗമായി ഹോട്ടൽ ജീവനക്കാർക്ക് ബോധവത്​കരണം നടത്തി. സന്ദർശകരെ സ്വീകരിക്കാൻ​ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ദുബൈ ടൂറിസ്​റ്റ്​ പൊലീസ്​ ബോധവത്​കരണം സംഘടിപ്പിച്ചത്​. ഹോട്ടലുകൾക്കും അധികാരികൾക്കുമിടയിൽ ശരിയായ ആശയവിനിമയം നിലനിർത്താനുള്ള പൊലീസി​െൻറ ശ്രമത്തി​െൻറ ഭാഗമാണ്​ പരിപാടിയെന്ന്​ ടൂറിസ്​റ്റ്​ പൊലീസ്​ വകുപ്പ്​ ഡയറക്​ടർ ഡോ. മുബാറക്​ സഈദ്​ സലീം ബിൻ നവാസ്​ അൽ കെത്​ബി പറഞ്ഞു. ഹോട്ടൽ വ്യവസായത്തെ പിന്തുണക്കാൻ പൊലീസ്​ സദാസന്നദ്ധമാണ്​.

സുരക്ഷാസേവനങ്ങൾ, ബോധവത്​കരണം, മാർഗനിർദേശങ്ങൾ നൽകൽ എന്നിവ ഇതിനായി ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. നിർദിഷ്​ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്​ചവരുത്തരുതെന്നും ദുബൈയിലെത്തുന്ന സന്ദർശകർക്ക്​ പൂർണ സുരക്ഷയൊരുക്കുന്നത്​ പൊലീസ്​ ചുമതലയാണെന്നും അൽ കെത്​ബി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട രീതിയും സംവിധാനങ്ങളും അടക്കം ബോധവത്​കരണ പരിപാടിയിൽ പരിചയപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.