പ്രവാസിവോട്ട്: പ്രതീക്ഷയോടെ പ്രവാസികൾ

ദുബൈ: കേരളമടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക്​ വോട്ടിങ്​ സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ തെളിയു​േമ്പാൾ പ്രവാസലോകം സന്തോഷത്തിലാണ്​. വർഷങ്ങൾ നീണ്ട പ്രവാസികളുടെ ആവശ്യത്തിനാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ പച്ചക്കൊടി കാട്ടിയത്​​. ഇനി കേന്ദ്രത്തി​െൻറ കൈയിലാണെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണവർ.

നാട്ടിൽ തെരഞ്ഞെടുപ്പ്​ മേളങ്ങൾ നടക്കു​​​േമ്പാൾ പിരിവ്​ നൽകാനും കൈയടിക്കാനും മാത്രം വിധിക്കപ്പെട്ടവരാണ്​ പ്രവാസികൾ. എളുപ്പത്തിൽ അവധി ലഭിക്കുന്ന​ ജോലിക്കാരും ബിസിനസുകാരും നാട്ടിലെത്തി വോട്ട്​ ചെയ്യുമെങ്കിലും ഭൂരിപക്ഷം പ്രവാസികളും ഇതിന്​ നാട്ടിലെത്താറില്ല. തെരഞ്ഞെടുപ്പടുക്കു​േമ്പാൾ പാർട്ടികൾ ടിക്കറ്റെടുത്ത്​ ഇവരെ നാട്ടിലെത്തിക്കുന്ന പതിവുമുണ്ട്​.

എന്നാൽ, ഇക്കുറി കോവിഡും ക്വാറൻറീനും ചേർന്ന്​ പ്രവാസികളുടെ മിന്നൽ സന്ദർശനം ഇല്ലാതാക്കി.

ഈ സാഹചര്യത്തിലാണ്​ തെരഞ്ഞെടുപ്പ്​ കമീഷനിൽനിന്ന്​ ആശാവഹമായ നീക്കം​. ഒരുവർഷം അപ്പുറം വരുന്ന തെരഞ്ഞെടുപ്പിൽ ഇതി​െൻറ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വർഷങ്ങളായി പ്രവാസികൾ ഈ ആവശ്യമുന്നയിക്കുന്നുണ്ട്​. ആറു വർഷം മുമ്പ്​​ ഡോ. ഷംഷീർ വയലിൽ കോടതിയിൽ ഹരജി നൽകിയതോടെയാണ്​ ഇതിനുള്ള നിയമപോരാട്ടം തുടങ്ങിയത്​.

Tags:    
News Summary - Expatriate Vote: Expatriate with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.