ആഹിൽ നവാസ്​

പ്രവാസി വിദ്യാർഥി നാട്ടിൽ നിര്യാതനായി

ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി നാട്ടിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശി ആഹിൽ നവാസ്​ (16) ആണ്​ മരിച്ചത്​. കുറച്ചുകാലമായി ‘യൂവിങ് സാർക്കോമ’ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഖബറടക്കി. നവാസ്-ഹഫീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് അർഹാം, അഹമ്മദ് അഹ്‌സാൻ.

ആഹിലിന്‍റെ വേർപാടിൽ ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്‍റും വിദ്യാർഥികളും അനുശോചിച്ചു. പ്രിൻസിപ്പൽ ഡോ. സൈഫുദ്ദീൻ പി. ഹംസ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. മിടുക്കനായ വിദ്യാർഥിയായിരുന്നു ആഹിലെന്നും കുട്ടിയുടെ വേർപാട് സ്കൂളിന് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Expatriate student dies in his home country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.