കാഫ് ദുബൈ സംഘടിപ്പിച്ച ‘എന്‍റെ പ്രവാസം എന്‍റെ ജീവിതം’ എന്ന പരിപാടിയിൽ പന്ത്രണ്ടാം ക്ലാസുകാരി ശ്രേയ സേതു സംസാരിക്കുന്നു
ദുബൈ: ജീവിതത്തിലുണ്ടായ നിരവധി പ്രതിസന്ധികളെ തരണം ചെയ്യാൻ തന്നെ പാകപ്പെടുത്തിയത് പ്രവാസമാണെന്ന് എഴുത്തുകാരി ഇന്ദുലേഖ. കാഫ് ദുബൈ സംഘടിപ്പിച്ച ‘എന്‍റെ പ്രവാസം എന്‍റെ ജീവിതം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ സ്ത്രീകൾക്ക് യു.എ.ഇയിലെ പ്രവാസം നൽകുന്ന സ്വാതന്ത്ര്യം സമാനതകൾ ഇല്ലാത്തതാണ്. വ്യക്തി എന്ന അർഥത്തിൽ രാജ്യത്തിന്‍റെ നിയമവ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യത്തെ അതിരുകളില്ലാതെ അനുഭവിക്കാൻ പ്രവാസം അവസരം നൽകുന്നുവെന്നും അവർ പറഞ്ഞു.
സാമൂഹിക പ്രവർത്തക സന്ധ്യ രഘുകുമാർ, ആതുരസേവന രംഗത്തെ ലത ലളിത, പന്ത്രണ്ടാം ക്ലാസുകാരി ശ്രേയ സേതു എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. പരിപാടിയിൽ ഉഷ ഷിനോജ് സ്വാഗതം പറഞ്ഞു. കെ.പി. റസീന അധ്യക്ഷത വഹിച്ചു.
‘എന്‍റെ പ്രവാസം എന്‍റെ ജീവിതം’ എന്ന ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ റസീന ഹൈദറിന് നിഷ രത്നമ്മയും രണ്ടാം സമ്മാനം നേടിയ ലേഖ ജസ്റ്റിന് റോയ് റാഫേലും മൂന്നാം സമ്മാനം കിട്ടിയ ദീപ പ്രമോദിന് വനിത എം.വിയും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച സന്ധ്യ രഘുകുമാറിന് ദീപ കേളാട്ടും പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ച ജെനി പോളിന് ബിനു മനോഹറും അൻതാര ജീവിന് നിസാർ ഇബ്രാഹിമും പുരസ്‌കാരങ്ങൾ നൽകി.
ലേഖന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും നൽകി. ദൃശ്യ ഷൈൻ, രാജേശ്വരി പുതുശ്ശേരി, ഗീതാഞ്ജലി എന്നിവർ സംസാരിച്ചു. ഷെഹീന അസി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.