അജ്മാന് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന അജ്മാൻ റൺ
അജ്മാന് റണ്ണിന്റെ ആറാം പതിപ്പിന് ആവേശകരമായ സമാപനം
അജ്മാന്: കൂടുതല്‍ പങ്കാളിത്തത്തോടെ അജ്മാന് റണ്ണിന് ആവേശകരമായ സമാപനം. അജ്മാന് അല്‍ മറീന ഒന്നില്‍ നടന്ന മത്സരത്തില്‍ അഞ്ഞൂറിലേറെ പേര് പങ്കെടുത്തു. അജ്മാന് വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് അജ്മാന് റണ്ണിന്റെ ആറാം പതിപ്പ് മത്സരം അരങ്ങേറിയത്. 2.5 കി.മീ, 5 കി.മീ, 10 കി.മീ വിഭാഗങ്ങളില്‍ വ്യത്യസ്ത പ്രായ വിഭാഗങ്ങൾക്ക് മത്സരങ്ങള്‍ അരങ്ങേറി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തിന്റെ ഭാഗമായി റണ്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അജ്മാന് അൽ സോറയിലെ എൻഡുറൻസ് സ്പോർട്സ് സർവിസസുമായി സഹകരിച്ചാണ് അജ്മാന് റണ്‍ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.