ദുബൈ: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡിൽ. ദിർഹമിന് 24.18 രൂപ എന്ന സർവകാല റെക്കോർഡാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. മിക്ക എക്സ്ചേഞ്ച് സ്ഥാപനങ്ങളും ബാങ്കുകളും 24 രൂപക്ക് മുകളിൽ വിനിമയ നിരക്ക് നൽകി. വിനിമയ നിരക്ക് ഉയർന്നത് പ്രവാസികൾക്ക് ഗുണകരമാണ്. എന്നാൽ നാട്ടിൽ വിലക്കയറ്റം അടക്കമുള്ള പ്രത്യാഘാതങ്ങൾ ഇതുമൂലം ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.
വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. മാസത്തിന്‍റെ അവസാന ദിവസങ്ങളായതിനാൽ നധവിനിമയ സ്ഥാപനങ്ങളിൽ വലിയ രീതിയിൽ തിരക്ക് വർധിച്ചിട്ടില്ല. അതേസമയം ശമ്പളം ലഭിക്കുന്ന തിയ്യതികളിൽ നിരക്ക് വർധന തുടരുകയാണെങ്കിൽ തിരക്ക് കൂടുമെന്നാണ് സ്ഥാപനങ്ങളുടെ പ്രതീക്ഷ. ആഴ്ചകൾക്ക് മുമ്പ് യു.എസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തിയതോടെയാണ് രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.