ആ​ർ.​ടി.​എ മി​ക​ച്ച ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ക​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ദ​ര​വ്​ ന​ൽ​കി​യ​പ്പോ​ൾ

മി​ക​ച്ച ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ക​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ദ​രം

ദു​ബൈ: മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച 80 ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ക​രെ​യും നാ​ല് പ്ര​മു​ഖ ഡ്രൈ​വ​ർ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ദ​രി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). ഡ്രൈ​വ​ർ പ​രി​ശീ​ല​ന​ത്തി​ൽ നി​ശ്​​ചി​ത ല​ക്ഷ്യം കൈ​വ​രി​ക്കു​ക​യും റോ​ഡ് ടെ​സ്റ്റു​ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​നം നേ​ടു​ക​യും ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ദു​ബൈ​യി​ലെ ആ​ർ.​ടി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബൈ പൊ​ലീ​സ്​ പ്ര​തി​നി​ധി​ക​ളും വി​വി​ധ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

സു​ര​ക്ഷി​ത ഗ​താ​ഗ​ത​വും ഉ​പ​ഭോ​ക്തൃ സ​ന്തോ​ഷ​വും ല​ക്ഷ്യ​മാ​ക്കി​യ ആ​ർ.​ടി.​എ​യു​ടെ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​ദ​ര​വു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് ലൈ​സ​ൻ​സി​ങ്​ ഏ​ജ​ൻ​സി​യു​ടെ സി.​ഇ.​ഒ അ​ഹ്മ​ദ് മ​ഹ്ബൂ​ബ് പ​റ​ഞ്ഞു. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​ത അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലൈ​സ​ൻ​സി​ങ്​ ഏ​ജ​ൻ​സി​യി​ലെ ഡ്രൈ​വേ​ഴ്സ് ലൈ​സ​ൻ​സി​ങ്​ വ​കു​പ്പാ​ണ്​ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​ക്കൊ​ണ്ട്​ അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി മി​ക​ച്ച പ​രി​ശീ​ല​ക​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഡ്രൈ​വ​ർ ടെ​സ്റ്റി​ങ്​ സേ​വ​ന​ങ്ങ​ളി​ൽ വ​ലി​യ ല​ക്ഷ്യം കൈ​വ​രി​ച്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളെ ആ​ർ.​ടി.​എ​യും ദു​ബൈ പൊ​ലീ​സും ചേ​ർ​ന്നാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ബി​ൽ​ഹ​സ ​ഡ്രൈ​വി​ങ്​ സെ​ന്‍റ​ർ, എ​മി​റേ​റ്റ്​​സ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഡ്രൈ​വി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ബി​ൻ യാ​ബി​ർ ഡ്രൈ​വി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, എ​ക്സ​ല​ൻ​സ്​ ഡ്രൈ​വി​ങ്​ സ്കൂ​ൾ എ​ന്നി​വ​യാ​ണ്​ ആ​ദ​ര​വ്​ ഏ​റ്റു​വാ​ങ്ങി​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ആ​ർ.​ടി.​എ​യു​ടെ അം​ഗീ​കാ​ര​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഭാ​വി​യി​ലും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ൽ​കി ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Respect for the best driving instructors and institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.