ടാക്​സി പരിശോധിക്കുന്ന ആർ.ടി.എ അധികൃതർ 

മികച്ച യാത്രയൊരുക്കൽ; ആർ.ടി.എ പരിശോധന സജീവം

ദുബൈ: കഴിഞ്ഞ മൂന്നുമാസം ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ)13,000ത്തിലേറെ വാഹനങ്ങളിൽ പരിശോധന നടത്തി. ടാക്​സികൾ, ആഡംബര വാഹനങ്ങൾ, വാടക വാഹനങ്ങൾ തുടങ്ങി വിവിധതരം വാഹനങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്​. ലോകോത്തര വിനോദസഞ്ചാര​ കേന്ദ്രമെന്ന നിലയിൽ ദുബൈയിൽ യാത്രക്കാർക്ക്​ മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ്​ പരിശോധനക​ളെന്ന്​ ആർ.ടി.എ ഡയറക്​ടർ സഈദ്​ അൽ ബലൂഷി വ്യക്തമാക്കി. ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത്​ നിയന്ത്രിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്​.

പരിശോധനയിൽ 626 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി​. ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയതായ 349 സംഭവങ്ങൾ ആർ.ടി.എ മൂന്നുമാസത്തിനിടെ കണ്ടെത്തിയിട്ടുണ്ട്​.

നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുകയും ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്​തവർക്കെതിരായും നടപടി സ്വീകരിച്ചു. കാമ്പയി​നിെൻറ ഭാഗമായി ഡ്രൈവർമാരെ വ്യക്​തി ശുചിത്വം പാലിക്കാനും വാഹനം വൃത്തിയായി സൂക്ഷിക്കാനും പരാതികളില്ലാത്ത സേവനത്തിന്​ ​ശ്രദ്ധിക്കാനും ബോധവത്​കരിച്ചു. ദുബൈയുടെ എല്ലാ ഭാഗങ്ങളിലും അതോറിറ്റിയുടെ നിരീക്ഷണവും പരിശോധനയും നടക്കുന്നുണ്ടെന്ന്​ അധികൃതർ വ്യക്തമാക്കി.

ഉടമയുടെ പേര്​ പതിച്ച നമ്പർ പ്ലേറ്റ്​ അനുവദിക്കില്ല

ദുബൈ: വാഹന ഉടമയുടെ പേര്​ പതിച്ച നമ്പർ പ്ലേറ്റുകൾ അനുവദിക്കുന്നതായ പ്രചാരണം ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) നിഷേധിച്ചു.

ഉടമയുടെ പേര്​ പതിച്ച നമ്പർ പ്ലേറ്റി​െൻറ ചിത്രം പ്രചരിച്ച സാഹചര്യത്തിലാണ്​ അധികൃതർ വ്യക്തത വരുത്തിയത്​. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​ അംഗീകാരമില്ലാത്ത നമ്പർ പ്ലേറ്റ്​ ചിത്രമാണെന്നും ഇതുസംബന്ധിച്ച പുതിയ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്​സൈറ്റ്​ ഉപയോഗിക്കണമെന്നും അതോറിറ്റി പ്രതികരിച്ചു.

Tags:    
News Summary - Excellent travel arrangements; RTA testing is active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.