അബൂദബി: അബൂദബി മുസഫ ബ്രൈറ്റ് റൈഡേഴ്സ് സ്കൂൾ ഇസ്ലാമിക വകുപ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ സഹകരണത്തോടെ സംഘടിപ്പിച്ച എക്സിബിഷന് പ്രൗഢമായ സമാപനം. സമാപന ദിവസം ആയിരങ്ങൾ പ്രദർശനം വീക്ഷിക്കാനെത്തി. സായിദ് വർഷത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനിൽ ഓഡിയോ^വീഡിയോ സംവിധാനങ്ങളും നിശ്ചല മാതൃകകളും ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള ആശയ പ്രചാരണ രീതിയാണ് സ്വീകരിച്ചത്. യു.എ.ഇയുടെ സാംസ്കാരിക പൈതൃകത്തെ കുറിച്ചും ഇസ്ലാമിെൻറ വൈജ്ഞാനിക അടിത്തറകളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ എക്സിബിഷൻ വിജയിച്ചുവെന്ന് സംഘാടകർ പറഞ്ഞു.
സമാപന സംഗമം അബൂദബി കമ്യൂണിറ്റി പൊലീസിലെ ഫസ്റ്റ് െലഫ്റ്റൻറ് ഫാദൽ തമീമി ഉദ്ഘാടനം ചെയ്തു. ശൈഖ് സായിദിെൻറ നവോഥാന വീക്ഷണങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതും ഇസ്ലാമിെൻറ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതുമായ ഇത്തരം പദ്ധതികൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ നവോഥാനം സാധ്യമാക്കിയതിൽ യു.എ.ഇ രാഷ്ട്ര ശിൽപി ശൈഖ് സായിദിെൻറ വീക്ഷണങ്ങൾ ലോകത്തിന് മാതൃകയാണെന്നും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വിദ്യാസമ്പന്നർ മുന്നിൽ നിൽക്കണമെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലഫി പറഞ്ഞു. ശംസുദ്ദീൻ അജ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ, മുഹമ്മദ് ഖാൻ ബിൻ ഇസ്മായിൽ, ഡോ. മുഹമ്മദ് ബഷീർ, വി.കെ. യാസിർ, പി.കെ. സാജിദ്, അബ്ദുസ്സലാം ആലപ്പുഴ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.