ഇത്തിഹാദ്​ യാത്രക്കാർക്ക്​ സൗജന്യ എക്​സ്​പോ ടിക്കറ്റ്​ നൽകും

ദുബൈ: അബൂദബി ആസ്​ഥാനമായ ഇത്തിഹാദ്​ എയർവേസും യാത്രക്കാർക്ക്​ സൗജന്യ എക്​സ്​പോ ടിക്കറ്റ്​ നൽകും. എമിറേറ്റ്​സും ഫ്ലൈദുബൈയും നേരത്തെ ടിക്കറ്റുകൾ നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. സന്ദർശകർക്ക് എക്‌സ്‌പോയിലെ കാഴ്​ചകൾ കാണാനും അബുദാബിയിലെയും രാജ്യത്തി​െൻറ മറ്റ് ഭാഗങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുന്നതിനാണ്​ പദ്ധതിയെന്ന്​ എയർവേസ്​ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. 'എക്​സ്​പൊനൻഷ്യൽ അബൂദബി' എന്ന തലക്കെട്ടിൽ സെപ്​റ്റംബർ 23മുതൽ 2022മാർച്ച്​ 31വരെ നീളുന്ന കാമ്പയിൻ ആരംഭിച്ചതായും അറിയിച്ചു.

അബൂദബിയിൽ നിന്ന്​ 45മിനുറ്റ്​ യാത്രയാണ്​ എക്​സ്​പോ നഗരിയിലേക്കുള്ളത്​. മേളയിലേക്ക്​ എത്തുന്നവർക്ക്​ താമസിക്കാൻ യോജിച്ച സ്​ഥലമാണ്​ അബൂദബിയെന്നും ഇതിനെ പ്രോൽസാഹിപ്പിക്കാനാണ്​ സൗജന്യ ടിക്കറ്റ്​ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്​തമാക്കി.

വാക്​സിനെടുത്തവർക്ക്​ ക്വാറൻറീൻ ഇല്ലാതെ യാത്ര ചെയ്യാൻ തലസ്​ഥാന നഗരിയിൽ സാധ്യമാണ്​. നിലവിൽ ഇത്തിഹാദ്​ ലോകത്തി​െൻറ 65കേന്ദ്രങ്ങളി​ലേക്ക്​ സർവീസ്​ നടത്തുന്നുണ്ട്​. ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾകൊള്ളുന്ന എമിറേറ്റിലേക്ക്​ കൂടുതൽ യാത്രികൾ എക്​സ്​പോ കാലയളവിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

എക്​സ്​പോ ഇത്തിഹാദ്​ എയർവേസിനും നിരവധി സാധ്യതകൾ തുറന്നിടുന്നുണ്ടെന്നും മേള ആസ്വദിക്കാൻ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവരെ രാജ്യത്തെത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും കമ്പനിയുടെ ബ്രാൻഡ്​ ആൻഡ്​ മാർക്കറ്റിങ്​ വിഭാഗം ഡയറക്​ടർ ടെറി ഡാലി പറഞ്ഞു. ദുബൈയിൽ വന്നിറങ്ങുന്ന യാത്രക്കാർക്കാണ്​ നേരത്തെ എമിറേറ്റ്സ്​ എയർലൈനും ഫ്ലൈദുബൈയും സൗജന്യ ടിക്കറ്റ്​ പ്രഖ്യാപിച്ചത്​. 

Tags:    
News Summary - Etihad travelers will be given free expo tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.