ഇത്തിഹാദ്​ റെയിൽ: സ്റ്റാഫ്​ യൂനിഫോം അവതരിപ്പിച്ചു

ദുബൈ: യു.എഇ.യുടെ ദേശീയ റെയിൽവേ ശൃംഖലയുടെ പ്രധാന പ്രതീകങ്ങളിലൊന്ന് പൊതുജനങ്ങൾക്ക്​ മുമ്പിൽ ആദ്യമായി അവതരിപ്പിച്ച്​ ഇത്തിഹാദ് റെയിൽ. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യാത്രാ സേവനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ്​ ഇത്​. ഘട്ടം ഘട്ടമായുള്ള വിന്യാസത്തിലൂടെ എമിറേറ്റുകളിലുടനീളമുള്ള സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ ദേശീയ റെയിൽവേ ശൃംഖല ഒരുങ്ങുന്നത്​.

പുറത്തിറക്കിയ പുതിയ യൂനിഫോമുകൾ കടും ചുവപ്പ്​ ലൈനുകളുള്ള ചാര നിറത്തിലുള്ളവയാണ്. ചാരക്കളർ വിശ്വാസ്യതയെയും ശാന്തതയെയും പ്രതിനിധീകരിക്കുമ്പോൾ, ചുവന്ന വരകൾ ദേശീയ റെയിൽ എന്ന ലക്ഷ്യത്തിന്​ പിന്നിലെ ആഗ്രഹത്തെയും ഊർജത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

ട്രെയിനിലെ ഹോസ്റ്റുമാർ, സ്റ്റേഷൻ ജീവനക്കാർ, ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന മറ്റ് ടീമുകൾ എന്നിവരായിരിക്കും ഈ യൂനിഫോം ധരിക്കുക. പ്രൊഫഷനലിസവും എമിറാത്തി ആതിഥ്യമര്യാദയുടെ മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ്​ യൂനിഫോമിന്‍റെ രൂപകൽപന.

Tags:    
News Summary - Etihad Rail: Staff uniforms introduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.