Posted On
date_range Updated On
date_range ഇത്തിഹാദ് പൈലറ്റ് കോക്പിറ്റില്‍ മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
അബൂദബി: വിമാനം പറത്തിക്കൊണ്ടിരിക്കേ ദേഹാസ്വാസ്ഥ്യമുണ്ടായ പൈലറ്റ് മരിച്ചു. സഹപൈലറ്റ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബുധനാഴ്ച രാവിലെ അബൂദബിയില്‍നിന്ന് നെതര്‍ലാന്‍ഡ്സിലേക്ക് പോയ ഇത്തിഹാദ് എയര്‍വേസിന്‍റെ കാര്‍ഗോ വിമാനമാണ് അടിയന്തരമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്.
പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തരമായി വിമാനം താഴെ ഇറക്കുകയുമായിരുന്നു. കുവൈത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടനെ ഡോക്ടര്‍മാരെത്തി പൈലറ്റിനെ പരിശോധിച്ചു. അപ്പോഴേക്കും പൈലറ്റ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.