ദുബൈ: വടകര എൻ.ആർ.ഐ കുടുംബം ദുബൈ ഘടകത്തിന്റെ നേതൃത്വത്തിൽ നൽകുന്ന കടത്തനാട്ട് മാധവിയമ്മ കവിത പുരസ്കാരത്തിന് പുസ്തകം ക്ഷണിച്ചു. 2023ന് ജനുവരി മുതൽ 2024- ഡിസംബറിനുള്ളിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് പുരസ്കാരം. യു.എ.ഇയിൽ സ്ഥിരം താമസമാക്കിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മലയാള പുസ്തകങ്ങളാണ് അയക്കേണ്ടത്. താൽപര്യമുള്ളവർ പുസ്തകത്തിന്റെ മൂന്നു കോപ്പി താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് സെപ്റ്റംബർ 20നു മുമ്പ് ഏൽപിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. വാട്സ്ആപ്: +971 55 573 9284, ഫോൺ: +971 50 970 0584.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.