ഷാർജ പച്ചമുളക് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ‘ഇമോത്സവം 2026’ ബ്രോഷർ പ്രകാശന ചടങ്ങ്
ഷാർജ: എമിറേറ്റ്സ് മലയാളി അസോസിയേഷൻ 2026 ജനുവരി 11ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ ‘ഇമോത്സവം 2026’ എന്ന പേരിൽ സംഗീതനിശ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാർജ പച്ചമുളക് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ തച്ചങ്ങാട് വ്യവസായ പ്രമുഖൻ താജുദ്ദീൻ അൽ മറക്ക് നൽകി ബ്രോഷർ പ്രകാശനം ചെയ്തു. സംഗീത ജീവിതത്തിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയ സിനിമ പിന്നണി ഗായകൻ എം.ജി ശ്രീകുമാറിനെ പരിപാടിയിൽ ആദരിക്കും. സിനിമ പിന്നണി ഗായിക സയനോരയും സംഘവും നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും. ഇമ പ്രസിഡന്റ് പി. ഷാജി ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സജിത്ത് അരീക്കര സ്വാഗതവും കുടുംബസംഗമം രക്ഷാധികാരി ഷാഹുൽ ഹമീദ് ഉദ്ഘാടനവും നിർവഹിച്ചു. ഇമ ചെയർമാൻ ഖാൻ പാറയിൽ പരിപാടിയെക്കുറിച്ച് വിവരിച്ചു. 151 പേരടങ്ങിയ സ്വാഗതസംഘവും രൂപവത്കരിച്ചു.
ഭാരവാഹികളായ അഡ്വ. ഫരീദ് മോഹനൻ കൊല്ലം, പ്രഭാത് നായർ, ബിനോയ് പിള്ളൈ, അനിൽ അടുക്കം, അഭിലാഷ് രത്നാകരൻ, സതീഷ് പാടി, തങ്കച്ചൻ മണ്ടപത്തിൽ, വനിത ജനറൽ കൺവീനർ ബിന്ധ്യ അഭിലാഷ്, സുമിത് കെട്ടിടത്തിൽ എന്നിവർ സംസാരിച്ചു. ട്രഷറർ രാജശേഖരൻ വെടിത്തറക്കാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.