എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 15ാമ​ത്​ സാ​ഹി​ത്യോ​ത്സ​വ അ​തി​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്നു

എ​മി​റേ​റ്റ്​​സ്​ സാ​ഹി​ത്യോ​ത്സ​വം ഫെ​ബ്രു​വ​രി​യി​ൽ

ദുബൈ: എമിറേറ്റ്സ് എയർലൈൻ സംഘടിപ്പിക്കുന്ന 15ാമത് സാഹിത്യോത്സവം ഫെബ്രുവരി ഒന്നുമുതൽ ആറുവരെ നടക്കും. ദുബൈ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ സാഹിത്യോത്സവത്തിന്‍റെ പ്രധാന അതിഥികളെ പ്രഖ്യാപിച്ചു.

ദുബൈ ക്രീക്കിന് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഫെസ്റ്റിവൽ സിറ്റിയിലും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുമാണ് പരിപാടിക്ക് വേദിയാവുക. വേദികളെ ബന്ധിപ്പിക്കുന്നതിന് പ്രത്യേക അബ്ര സർവിസുണ്ടാകും. എമ്മി അവാർഡ് ജേതാവ് ബ്രിയൻ കോക്സ്, സെസേലിയ അഹേർൺ, മുഹ്സിൻ ഹാമിദ് അലക്സാണ്ടർ മക്കൽ സമിത്ത് തുടങ്ങിയ പ്രമുഖർ അന്തരാഷ്ട്രതലത്തിൽനിന്ന് പങ്കെടുക്കും. എം. മുകുന്ദനും ശശി തരൂരുമടക്കം പ്രമുഖർ മലയാളത്തിൽനിന്ന് സാഹിത്യോത്സവത്തിൽ എത്തിച്ചേരുന്നുണ്ട്.

ലോകത്തെ വ്യത്യസ്തതകളുള്ള അതിഥിപട്ടികയാണ് സാഹിത്യോത്സവത്തിന് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വ്യക്തമാക്കി. 50 രാജ്യങ്ങളിൽനിന്ന് ഇത്തവണ അതിഥികളെത്തുന്നുണ്ട്. മികച്ച സാഹിത്യപ്രതിഭകളെ അണിനിരത്തി ഫെസ്റ്റിവെൽ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും 1700 എഴുത്തുകാരെ ഇതിനകം ദുബൈയിലെത്തിക്കാൻ മുൻകാല പരിപാടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും പരിപാടിയുടെ ഡയറക്ടർ അഹ്ലാം ബുലൂകി പറഞ്ഞു.

ടിക്കറ്റ് വിൽപന ആരംഭിച്ചതായും ആദ്യം വാങ്ങുന്ന ടിക്കറ്റുകൾക്ക് 15 ശതമാനം ഇളവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യയിൽനിന്ന് മാധ്യമ പ്രവർത്തക ബർഖ ദത്ത്, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ദീപിക ഷെട്ടി, ഫറാ അലി, ഗീതാഞ്ജലി ശ്രീ, കൗശൽ, മനു പിള്ള, പിയൂഷ് പാണ്ഡെ, രഞ്ജൻ ചാറ്റർജി, സന്തോഷ് ജോർജ് കുളങ്ങര, സുധ മൂർത്തി എന്നിവരും പരിപാടിക്ക് എത്തിച്ചേരുന്നുണ്ട്.

Tags:    
News Summary - Emirates Literary Festival in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.