ദുബൈ: Emarat rejoices in the celebration of Eid. സ്വദേശികളും വിദേശികളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന പെരുന്നാൾ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പോലെ കോവിഡ് ജാഗ്രത കൈവിടാതെയായിരിക്കും. എന്നാൽ, ഈദ്ഗാഹുകളും മറ്റ് ഒത്തു ചേരലുകളും മുടക്കമില്ലാതെ നടക്കും. പ്രവാസി കൂട്ടായ്മകളും പലവിധ പരിപാടികൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. എന്നാൽ, കോവിഡ് ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എ.ഇയിൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങൾ നടക്കും. നമസ്കാരവും ഖുതുബയും 20 മിനിറ്റിൽ അവസാനിപ്പിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നമസ്കാര സ്ഥലത്ത് മാസ്ക് ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നമസ്കാരപ്പായ കൊണ്ടുവരണം, ജനക്കൂട്ടം ഒഴിവാക്കുന്നതിന് പ്രവേശന കവാടത്തിൽ പൊലീസ്-വളന്റിയർ നിയന്ത്രണമുണ്ടാകും, പള്ളികളും ഈദ്ഗാഹുകളും സുബ്ഹ് നമസ്കാരത്തിന് ശേഷം തുറക്കും, ഒത്തുകൂടലും ഹസ്തദാനവും ഒഴിവാക്കണം എന്നീ നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. ബലിയറുക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ വിവിധ എമിറേറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് ബലി പെരുന്നാൾ അവധി വെള്ളിയാഴ്ച മുതൽ നാലുദിവസമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ചൊവ്വാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം. അവധി ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചയിച്ച വേഗപരിധികൾ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനായി എല്ലാ റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പെരുന്നാൾ അവധി ദിനങ്ങളെത്തിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.