?????? ????? ?????? ??????????????? ???????? ?????????? ???

ഷാര്‍ജ -അജ്മാന്‍ ഇലക്​ട്രിക് ബസ് സർവിസ് ആരംഭിച്ചു

ഷാര്‍ജ: ഷാര്‍ജ റോഡ്​ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ആര്‍.ടി.എ) ബുധനാഴ്ച പുറത്തിറക്കിയ ആദ്യത്തെ ഇലക്ര്ടിക് ബസ് ഷാര്‍ജക്കും അജ്മാനും ഇടയില്‍ പരീക്ഷണയോട്ടം തുടങ്ങി. ആറുമാസത്തെ പരിശീലന കാലയളവിന് ശേഷമായിരിക്കും ബസ് സ്ഥിരം സേവനം ആരംഭിക്കുകയെന്ന് എസ്.ആര്‍.ടി.എ പറഞ്ഞു. കാര്‍ബണ്‍ ബഹിർഗമനം കുറച്ച് ഷാര്‍ജയെ പ്രകൃതിസൗഹൃദ മേഖലയാക്കി മാറ്റുക എന്ന ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തി​​െൻറ ഭാഗമായാണ് ഇലക്​ട്രിക്​ ബസ് നിരത്തിലിറങ്ങിയിരിക്കുന്നത്.


27 പേര്‍ക്ക് ഇരുന്നും 30 പേര്‍ക്ക് നിന്ന​ും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്​ ബസിൽ. പ്രായമായവര്‍ക്ക് പ്രത്യേക സ്ഥലസൗകര്യങ്ങളുമുണ്ട്. ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്​റ്റേഷന്‍ മുതല്‍ അജ്മാന്‍ എമിറേറ്റിലെ അല്‍ മുസല്ല സ്​റ്റേഷന്‍ വരെയാണ് റൂട്ട്.ചൈന ഷങ്കന്‍ ബസി​​െൻറ അംഗീകൃത ഏജൻറായ റിലയന്‍സ് മോട്ടോഴ്സുമായുള്ള കരാറി​​െൻറ അടിസ്ഥാനത്തില്‍ എമിറേറ്റിലെ ആദ്യ ഇലക്ര്ടിക് ബസ് പ്രവര്‍ത്തിപ്പിക്കുകയും പ്രാഥമിക പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്യുമെന്ന് എസ്.ആര്‍.ടി.എ ചെയര്‍മാന്‍ യൂസുഫ് സാലിഹ് അല്‍ സുവൈജി ചൂണ്ടിക്കാട്ടി.

Tags:    
News Summary - electric bus-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.