ശക്തി തിയറ്റേഴ്‌സ് അബൂദബി സംഘടിപ്പിച്ച ഇ.കെ. നായനാര്‍ സ്മാരക ഫുട്ബാൾ ടൂര്‍ണമെന്‍റില്‍ വിജയികളായവര്‍
അബൂദബി: ശക്തി തിയറ്റേഴ്‌സ് അബൂദബി സംഘടിപ്പിച്ച ഇ.കെ. നായനാര്‍ സ്മാരക ഫുട്ബാൾ ടൂര്‍ണമെന്‍റില്‍ ഖാലിദിയ മേഖലയ്ക്ക് കീഴിലുള്ള മുഷ്‌രിഫ് ടീം വിജയിച്ചു. കെ.എസ്.സി റണ്ണറപ്പ് ആയി. ആദ്യ സെമിയില്‍ മത്സരിച്ച ഡല്‍മ ടീമിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ നേടി കെ.എസ്.സി ടീം ഫൈനലിലേക്ക് പ്രവേശിച്ചപ്പോള്‍ രണ്ടാം സെമിയില്‍ ഇലക്ട്ര ടീമിനെതിരെ അഞ്ചു ഗോളുകള്‍ നേടിയാണ് മുഷ് രിഫ് ഫൈനലിലെത്തിയത്. കലാശപ്പോരിൽ ഒന്നിനെതിരെ എട്ടു ഗോളുകള്‍ നേടി കെ.എസ്.സിയെ പരാജയപ്പെടുത്തി മുഷ്‌രിഫ് ടീം ഒന്നാമതെത്തുകയായിരുന്നു. ബെസ്റ്റ് ഗോള്‍ കീപ്പറായി ജഹീറിനെയും ബെസ്റ്റ് ഡിഫന്‍ഡറായി സുഫൈദിനെയും ബെസ്റ്റ് ഫോര്‍വേഡറായി സല്‍മാന്‍ ഫാരിസിനെയും തിരഞ്ഞെടുത്തു.
നിസാറും സല്‍മാന്‍ ഫാരിസും ബെസ്റ്റ് സ്കോറർമാരായി. എല്ലാവരും മുഷ്രിഫ് ടീം താരങ്ങളാണ്. ഫയർപ്ലേ അവാര്‍ഡിന് ഇലക്ട്ര ടീം അര്‍ഹരായി. ബിനീഷ് ബാബു ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങില്‍ കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍, അബൂദബി മലയാളി സമാജം പ്രസിഡന്‍റ് സലിം ചിറക്കല്‍, ലോക കേരള സഭ അംഗം എ.കെ. ബീരാന്‍കുട്ടി, ശക്തി മുന്‍ പ്രസിഡന്‍റ് അഡ്വ. അന്‍സാരി സൈനുദ്ധീന്‍, ആര്യ ഓട്ടോ പ്രതിനിധി ജസീര്‍, അഹല്യ മെഡിക്കല്‍ ഗ്രൂപ് പ്രതിനിധി സത്യന്‍, സംനാന്‍ മാനേജിങ് ഡയറക്ടര്‍ ഫിറോസ് ബാബു, ശക്തി കായിക വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ എന്നിവർ സംബന്ധിച്ചു.
വിജയിച്ച ടീമിനുള്ള ട്രോഫി ശക്തി പ്രസിഡന്‍റ് ടി. കെ. മനോജും റണ്ണറപ്പിന് ട്രോഫി ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.